യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പിരിയുന്നത് വൈകുമെന്ന് തെരേസ മേ

Update: 2018-01-09 13:30 GMT
Editor : Jaisy
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പിരിയുന്നത് വൈകുമെന്ന് തെരേസ മേ
Advertising

അസാധാരണമായ ചില സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നും മേ വ്യക്തമാക്കി

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പിരിയുന്നത് വൈകുമെന്ന് പ്രധാനമന്ത്രി തെരേസ മേ. അസാധാരണമായ ചില സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നും മേ വ്യക്തമാക്കി.

ബ്രെക്സിറ്റ് നടപടികള്‍ വേഗത്തിലാക്കുന്നതിനിടെ പാര്‍ലമെന്റില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയുണ്ടായ തിരിച്ചടിയാണ് തെരേസ മേയുടെ പ്രതികരണത്തിന് പിന്നില്‍. പാര്‍ലമെന്റില്‍ ബ്രെക്സിറ്റിന് അനുകൂലമായ ബില്ലിനെതിരെ ഭരണ കക്ഷിയിലെ 11 അംഗങ്ങള്‍ വോട്ട് ചെയ്തിരുന്നു.

ബ്രെക്സിറ്റ് ചർച്ചകളിൽ ഉരുത്തിരിയുന്ന ഉടമ്പടി പാർലമെന്റിന്റെ അനുമതിയോടെ മാത്രമേ പ്രാവർത്തികമാകൂ എന്ന എന്ന സാഹചര്യത്തിൽ ബ്രെക്സിറ്റിന്റെ ഭാവിയെക്കുറിച്ചു പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബ്രെക്സിറ്റിൽ ആശാവഹമായ ഉടമ്പടി ലക്ഷ്യമിട്ടുള്ള പ്രയാണത്തിൽ തനിക്കു പാളം തെറ്റില്ലെന്നു മേ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാറാന്‍ അധികം സമയം വേണ്ടെന്ന ശുഭാപ്തി വിശ്വാസത്തിലാണ് തെരേസ മേ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News