ലോകത്ത് ബാലവേല ചെയ്യുന്നത് 17 കോടി കുട്ടികള്‍

Update: 2018-01-20 11:25 GMT
Editor : admin
ലോകത്ത് ബാലവേല ചെയ്യുന്നത് 17 കോടി കുട്ടികള്‍
Advertising

ലോകത്താകമാനം പതിനേഴ് കോടിയോളം കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍.

ലോകത്താകമാനം പതിനേഴ് കോടിയോളം കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍. നിര്‍മ്മാണ മേഖലയിലാണ് അധികപേരും പണിയെടുക്കുന്നത്. രണ്ട് കോടിയോളം പേര്‍ നിര്‍ബന്ധിത ജോലിക്ക് വിധേയരാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ടത്. ലോകത്താകമാനം പതിനാറ് കോടി എണ്‍പത് ലക്ഷം കുട്ടികള്‍ ബാലവേലയിലകപ്പെട്ടിരിക്കുന്നുവെന്നാണ് റിപോര്‍ട്ട്. 58 രാജ്യങ്ങളിലായി 122 ഉല്‍പ്പന്നങ്ങളാണ് കുട്ടികളാല്‍ നിര്‍മ്മിക്കപ്പെടുന്നത്. കാര്‍ഷികം, നിര്‍മ്മാണം എന്നീ മേഖലകളിലാണ് കുട്ടികളിലധികവും പണിയെടുക്കുന്നത്. സ്വര്‍ണഖനി, രത്നവ്യവസായം, കല്‍ക്കരി തുടങ്ങി അപകടകരമായ മേഖലകളിലും കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തിലാണ് കുട്ടികളെ ഉപയോഗപ്പെടുത്തുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News