വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കും

Update: 2018-03-16 14:42 GMT
Editor : Ubaid
വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കും

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അധിനിവേശ വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാനുള്ള തീരുമാനം ഇന്നലെ ചേര്‍ന്ന ഇസ്രായേല്‍ പ്ലാനിങ് കമ്മിറ്റിയാണ് കൈകൊണ്ടത്

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ചേര്‍ന്ന ഇസ്രായേല്‍ പ്ലാനിങ് കമ്മിറ്റിയാണ് ജൂതകുടിയേറ്റ ഭവനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അധിനിവേശ വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാനുള്ള തീരുമാനം ഇന്നലെ ചേര്‍ന്ന ഇസ്രായേല്‍ പ്ലാനിങ് കമ്മിറ്റിയാണ് കൈകൊണ്ടത്. 1800 കുടിയേറ്റവീടുകളായിരിക്കും ഇസ്രായേല്‍ നിര്‍മിക്കുക. അമോണയിലെ അനധികൃത ഭവനങ്ങള്‍ പൊളിച്ച് മാറ്റാന്‍ ഇസ്രായേല്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് 300 ഭവനങ്ങള്‍ പൊളിച്ച് മാറ്റിയിരുന്നു. പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹു, പുതിയ ഭവനങ്ങള്‍ നിര്‍മിക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.

കുടിയേറ്റ ഭവനങ്ങള്‍ക്കെതിരായ ഇസ്രായേല്‍ ഗ്രൂപ്പ് പുതിയ നിര്‍മാണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലെ പ്രശ്നപരിഹാരത്തിന് തടസ്സമാണെന്നും ചിലര്‍ വാദിക്കുന്നു.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News