രണ്ടാം ബ്രെക്സിറ്റ് ഹിതപരിശോധന വേണമെന്ന് നിവേദനം

Update: 2018-03-21 22:51 GMT
Editor : Sithara
രണ്ടാം ബ്രെക്സിറ്റ് ഹിതപരിശോധന വേണമെന്ന് നിവേദനം
Advertising

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന വിഷയത്തില്‍ വീണ്ടും ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട ഹരജി തയ്യാറായി

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന വിഷയത്തില്‍ വീണ്ടും ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട ഹരജി തയ്യാറായി. ലക്ഷം പേരെങ്കിലും ഒപ്പുവെച്ച ഒരു നിവേദനം വന്നാല്‍ അത് ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ചക്കെടുക്കണമെന്നാണ് ചട്ടം. ഹരജി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചക്കെത്തിയിട്ടുണ്ട്.

യൂറോപ്യന്‍ യൂനിയനുമായി ബന്ധം പിരിയാനുള്ള ജനവിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് രണ്ടാം ബ്രെക്സിറ്റ് ഹിതപരിശോധന വേണമെന്ന ആവശ്യവുമായി 10 ലക്ഷത്തിലേറെ പേര്‍ ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വന്നത്. ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിടണമെന്ന ആവശ്യത്തിന് 52 ശതമാനം പേരുടെ പിന്തുണ ലഭിച്ചിരുന്നു. അതേസമയം 48 ശതമാനം വോട്ടര്‍മാര്‍ തുടരണമെന്നാണ് രേഖപ്പെടുത്തിയത്. ലണ്ടന്‍, സ്കോട്ട്‍ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ഭൂരിഭാഗം വോട്ടര്‍മാരും യൂനിയനില്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്.

കുറഞ്ഞത് 60 ശതമാനമെങ്കിലും വോട്ടില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഹരജിയില്‍ തീരുമാനമെടുക്കുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News