നൈജീരിയയില്‍ മെനിഞ്ചയിറ്റിസ് രോഗം വ്യാപകമാകുന്നു

Update: 2018-03-31 19:30 GMT
നൈജീരിയയില്‍ മെനിഞ്ചയിറ്റിസ് രോഗം വ്യാപകമാകുന്നു
Advertising

രാജ്യത്തെ 36 സംസ്ഥാനങ്ങളില്‍ 15 ഇടത്താണ് രോഗം കൂടുതലായി വ്യാപിച്ചിട്ടുള്ളത്. 1,966 പേരിലാണ് ഇതുവരെ രോഗം കണ്ടെത്തിയത്

നൈജീരിയയില്‍ മെനിഞ്ചയിറ്റിസ് രോഗം വ്യാപകമാകുന്നു. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ മുന്നൂറോളം ആളുകളാണ് മരിച്ചത്. നൈജീരിയിലെ രോഗ നിയന്ത്രണ അതോറിറ്റിയാണ് കണക്ക് പുറത്തുവിട്ടത്. തലച്ചോറിന്റെയും സുഷുമ്ന നാഡിയുടെയും ആവരണങ്ങളായ മെനിഞ്ചസുകൾക്കുണ്ടാവുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. ചുമ, തുമ്മല്‍, ചുംബനം, പരസ്പര ഇടപഴകല്‍ എന്നിവയിലൂടെയാണ് രോഗം പടരുന്നത്.

രാജ്യത്തെ 36 സംസ്ഥാനങ്ങളില്‍ 15 ഇടത്താണ് രോഗം കൂടുതലായി വ്യാപിച്ചിട്ടുള്ളത്. 1,966 പേരിലാണ് ഇതുവരെ രോഗം കണ്ടെത്തിയത്. ഇതില്‍ 282 പേരാണ് മരിച്ചതെന്ന് രാജ്യത്തെ രോഗ നിയന്ത്രണ അതോറിറ്റി വ്യക്തമാക്കി. 2016 ല്‍ 33 പേര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. 2009 ല്‍ വലിയ തോതില്‍ രോഗം പൊട്ടിപ്പുറപ്പെട്ടതോടെ 2.000 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ഗ്രാമീണ പ്രദേശങ്ങളില്‍ ആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്തത രോഗം പടരാന്‍ ഇടയാക്കി. രോഗം തടയാനുള്ള നടപടികള്‍ അധികൃതര്‍ ഊര്‍ജിതമാക്കി. ആഫ്രിക്ക ഭൂഖണ്ഡ‍ലത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. രാജ്യത്തെ ഭൂരിഭാഗം പേരുടെയും ദിവസ വരുമാനം രണ്ട് ഡോളറിലും താഴെയാണ്.

Tags:    

Similar News