പുതിയ പാരീസിനൊപ്പം പഴയ പാരീസ്; ഫോട്ടോഗ്രാഫര്‍ രചിച്ചത് ചരിത്രം

Update: 2018-04-09 01:45 GMT
Editor : admin
പുതിയ പാരീസിനൊപ്പം പഴയ പാരീസ്; ഫോട്ടോഗ്രാഫര്‍ രചിച്ചത് ചരിത്രം

ഫ്രഞ്ച് ആര്‍ട്ട് ഡയറക്ടറായ ജൂലിയന്‍ കെന്‍സിന്റേതാണ് പരീക്ഷണം

കേരളം അന്നും ഇന്നും ബ്ലാക്ക് ആന്‍ഡ് വൈറ്റ്, കളര്‍ ഫോട്ടോകളുമായി നിരവധി പോസ്റ്റുകള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. വികസനത്തിന്റെ ഫലമായുണ്ടായ ചില മാറ്റങ്ങളല്ലാതെ അതില്‍ പ്രത്യേകിച്ച് പുതുമയൊന്നും ഉണ്ടാകാറുമില്ല. അങ്ങ് പാരീസില്‍ നഗരത്തിന്റെ പുതിയ മുഖത്തിനൊപ്പം പഴയ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് ഒരു ഫോട്ടോ ഇതിഹാസം തന്നെ രചിച്ചിരിക്കുകയാണ് ഫ്രഞ്ച് ആര്‍ട്ട് ഡയറക്ടറായ ജൂലിയന്‍ കെന്‍സ് ആണ്. 1871 നും 1968നും ഇടയില്‍ എടുത്ത പാരീസിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു കെന്‍സിന്റെ പരീക്ഷണം. പാരീസിന്റെ പുതിയ ചിത്രത്തില്‍ അതേ ആംഗിളില്‍ എടുത്ത പഴയ ഫോട്ടോ ചേര്‍ത്തു വച്ചായിരുന്നു കെന്‍സ് പരീക്ഷിച്ചത്, അത് ഒന്നൊന്നര വിജയമാവുകയും ചെയ്തു.

Advertising
Advertising

Tags:    

Writer - admin

contributor

Editor - admin

contributor

Similar News