പ്രകൃതിയെ സംരക്ഷിക്കണമെന്ന് ഓര്‍മിപ്പിച്ച് വീണ്ടുമൊരു ദിനം
പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ആഗോളതലത്തില്‍ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ജൂലൈ 28 ആണ് പ്രകൃതിസംരക്ഷണദിനം ആചരിക്കുന്നത്.
പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധ്യാന്യവും അറിയിച്ച് വീണ്ടും ഒരു പ്രകൃതി സംരക്ഷണ ദിനം കൂടി കടന്നുവരുന്നു. പ്രകൃതിയുടെ സംരക്ഷണത്തിനായി ലോകം കൈകോര്‍ക്കണമെന്ന് ഇത്തവണയും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു..
ഭൂമിയുടെ നിലനില്‍പിനായി അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നത് . പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ആഗോളതലത്തില്‍ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ജൂലൈ 28 ആണ് പ്രകൃതിസംരക്ഷണദിനം ആചരിക്കുന്നത്. ആരോഗ്യകരമായ പരിസ്ഥിക്ക് മാത്രമെ നല്ലൊരു സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുവെന്ന് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതിസംരക്ഷണത്തിനായി കൂടുതല്‍ സമയം മാറ്റിവെക്കാന്‍ ലോകജനതയോട് ഈ ദിനം ആവശ്യപ്പെടുന്നു. നിലവിലുള്ള വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വിവിധ പരിപാടികള്‍ക്ക് വര്‍ഷം തോറും ഈ ദിനത്തില്‍ തുടക്കം കുറിക്കാറുണ്ട്.
മനുഷ്യന്റെ അനാവശ്യ കൈകടത്തല്‍ മൂലം നാശത്തിന്റെ വക്കിലെത്തിയ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി വര്‍ഷം തോറും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. മനുഷ്യന്റെ തെറ്റായ ജീവിത ശൈലിയും സമ്പത്തിനോടുള്ള ആര്‍ത്തിയും പ്രകൃതിവിഭവങ്ങളെ വലിയ രീതിയില്‍ ചൂഷണം ചെയ്തു കഴിഞ്ഞു. ഇനിയും ഈ ചൂഷണം തുടര്‍ന്നാല്‍ ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ ഇത് ബാധിക്കും.
ഈ തലമുറയ്ക്ക് മാത്രമല്ല വരും തലമുറയുടെ നിലനില്‍പ്പിന് കൂടി പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ചേപറ്റൂ ...പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കണമെന്നും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.