കഴുത്തിന് ചുറ്റും മാത്രമല്ല, അതിലും മേലെയാണ് ഈ നായയുടെ നാക്ക്
Update: 2018-04-13 00:28 GMT
അമേരിക്കയിലെ സൌത്ത് ഡക്കോട്ടയില്‍ നിന്നുള്ള മോച്ചിയുടെ നാക്കിന്റെ നീളം 18.58 സെന്റീ മീറ്ററാണ്
ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയ മോച്ചിയെന്ന നായയുടെ വിശേഷങ്ങളാണിനി..മോച്ചിയെ ഗിന്നസ് റെക്കോഡിലെത്തിച്ചത് അവളുടെ നാവാണ്.... നാക്കിന്റെ നീളം കൊണ്ട് താരമായിരിക്കുകയാണ് മോച്ചിയെന്ന നായ. അമേരിക്കയിലെ സൌത്ത് ഡക്കോട്ടയില്‍ നിന്നുള്ള മോച്ചിയുടെ നാക്കിന്റെ നീളം 18.58 സെന്റീ മീറ്ററാണ്, എട്ട് വയസുള്ള മോച്ചിയുടെ പ്രിയ ഭക്ഷണം പീനട്ട് ബട്ടറാണ്. പഗ്ഗിയെന്ന നായയുടെ റെക്കോഡാണ് മോച്ചി മറികടന്നത്. 11.43 സെന്റീ മീറ്ററായിരുന്നു പഗ്ഗിയുടെ നാവിന്റെ നീളം.