പെഷാവറില്‍ ചാവേറാക്രമണത്തില്‍ 16 മരണം

Update: 2018-04-14 22:18 GMT
പെഷാവറില്‍ ചാവേറാക്രമണത്തില്‍ 16 മരണം
Advertising

വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തിയവരാണ് ആക്രമണത്തിനിരയായത്

പാകിസ്താനിലെ പെഷാവറിലുണ്ടായ ചാവേറാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍‌ക്ക് പരിക്കേറ്റു. അന്‍ബര്‍ പ്രവിശ്യയിലെ പള്ളിയില്‍ ജുമുഅഃ പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

വെള്ളിയാഴ്ച ജുമുഅഃ പ്രാര്‍ഥന നടക്കുന്നതിനിടെയാണ് അന്‍ബറിലെ ബുത്‍മന ഗ്രാമത്തിലെ പള്ളിയില്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക് താലിബാനെതിരെ പാകിസ്താന്‍ സൈന്യം ശക്തമായ ആക്രമണം നടത്തുന്ന അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ മൊഹ്മന്ദ് ഗോത്രമേഖലയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ മേഖലയിലെ പാകിസ്താന്‍ താലിബാന്‍, കോടതി, സ്കൂള്‍, പള്ളി എന്നിവക്ക് നേരെയാണ് പതിവായി ആക്രമണം നടത്തുന്നത്. അന്‍ബര്‍ മേഖലയിലെ തീവ്രവാദസംഘടനകള്‍ക്കെതിരെ 2014 മുതലാണ് പാകിസ്താന്‍ സൈനിക നീക്കം ആരംഭിച്ചത്.

Tags:    

Similar News