ഇസ്രായല്‍ സെൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ ബാലന്‍ മരിച്ചു

Update: 2018-04-16 09:37 GMT
Editor : admin
ഇസ്രായല്‍ സെൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ ബാലന്‍ മരിച്ചു

ജറുസലേമിലെ വന്‍മതിലിനടത്തുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം

ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ ഫലസ്തീന്‍ ബാലന്‍ മരിച്ചു. ജറുസലേമിലെ വന്‍മതിലിനടത്തുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം. വെടിവെപ്പിലാണ് കൊല്ലപ്പെട്ടതെന്ന വാര്‍ത്ത ഇസ്രായേല്‍ പട്ടാളം നിഷേധിച്ചു.

പന്ത്രണ്ടുകാരനായ മൊഹിയെ അല്‍ തബാഖിയാണ് കൊല്ലപ്പെട്ടത്. ജറുസലേമിനു സമീപം അല്‍ രാം മേഖലയില്‍ ഇസ്രയേലി അധിനിവേശ സൈനികരാണ് വെടിയുതിര്‍ത്തതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേലി അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഉള്‍പ്പെട്ട പ്രദേശത്തിന് ജറുസലേമുമായുള്ള ബന്ധം വിലക്കാന്‍ വലിയ മതില്‍ പണിതിട്ടുണ്ട്. ഇവിടെ നടന്ന പ്രതിഷേധ പ്രകടനത്തിനുനേരെയാണ് പൊലീസ് വെടിയുതിര്‍ത്തത്. റബര്‍ ആവരണമുള്ള ബുള്ളറ്റ് നെഞ്ചില്‍ തറച്ചതിനെത്തുടര്‍ന്ന് ഹൃദയസ്തംഭനംമൂലമാണ് മരണം.

കണ്ണീര്‍വാതകവും സൌണ്ട് ബോംബുംമാത്രമാണ് പ്രയോഗിച്ചതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 217 പേരാണ് ഇസ്രായേല്‍ അതിക്രമത്തില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News