തുര്‍ക്കിയിലുള്ള സൈനികരെ ജര്‍മന്‍ പിന്‍വലിക്കുന്നു

Update: 2018-04-22 11:45 GMT
Editor : Ubaid
തുര്‍ക്കിയിലുള്ള സൈനികരെ ജര്‍മന്‍ പിന്‍വലിക്കുന്നു

280 അംഗ ജര്‍മന്‍ സൈനികരാണ് തുര്‍ക്കിയിലെ സൈനിക താവളത്തിലുള്ളത്

ഐ എസിനെതിരായ പോരാട്ടത്തിന് തുര്‍ക്കിയിലുള്ള സൈനികരെ പിന്‍വലിക്കാന്‍ ജര്‍മന്‍ മന്ത്രിസഭ തീരുമാനിച്ചു. നിയമജ്ഞര്‍ക്ക് സൈനികരുമായുള്ള കൂടിക്കാഴ്ച തുര്‍ക്കി അനുമതി നിഷേധിച്ചതോടെയാണ് തീരുമാനം.

280 അംഗ ജര്‍മന്‍ സൈനികരാണ് തുര്‍ക്കിയിലെ സൈനിക താവളത്തിലുള്ളത്. ഐ.എസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എത്തിയതാണ് ഇവര്‍. ദിനം പ്രതി നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇവരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു തുര്‍ക്കി. ജര്‍മനിയിലെ നിയമ പ്രകാരം നിയമജ്ഞര്‍ക്കാണ് സൈന്യത്തിന്റെ മേല്‍നോട്ട ചുമതല. എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത നിബന്ധനകളോടെയാണ് സന്ദര്‍ശനാനുമതി. ചില ദിവസങ്ങളില്‍ അനുമതി നല്‍കിയില്ലെന്നും ജര്‍മനി ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സൈന്യത്തെ പിന്‍വലിച്ച് ജോര്‍ദാനിലെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റുന്നത്.

Advertising
Advertising

ഐ എസിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറ്റമുണ്ടാകില്ലെന്നും ജര്‍മനി അറിയിച്ചു. തുര്‍ക്കിയിലെ പ്രസിഡണ്ടിന് കൂടുതല്‍ അധികാരം നല്‍കുന്ന തെരഞ്ഞെടുപ്പ് സമയത്താരംഭിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം. ജര്‍മനിയിലെ തുര്‍ക് വംശജരോട് വോട്ടഭ്യര്‍ഥിക്കാന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിക്ക് അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ ജര്‍മനിയിലെ വിവിധ തെരഞ്ഞെടുപ്പ് കാമ്പയിനുകള്‍ തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍ റദ്ദാക്കി. നിമയജ്ഞരെ തടഞ്ഞ നടപടിയെ തുര്‍ക്കി ന്യായീകരിച്ചതും ഇതുന്നയിച്ചാണ്. ജര്‍മനി ആദ്യം പെരുമാറാന്‍ പഠിക്കട്ടെയെന്നായിരുന്നു തര്‍ക്കിയുടെ മറുപടി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News