നിക്കോളാസ് മദുറോ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെനിസ്വെലയില്‍ പ്രതിഷേധം

Update: 2018-04-22 20:11 GMT
Editor : admin
നിക്കോളാസ് മദുറോ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെനിസ്വെലയില്‍ പ്രതിഷേധം
Advertising

നികോളാസ് മദുറോയുടെ സോഷ്യലിസ്റ്റ് ഭരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശവ്യാപകമായി പ്രതിഷേധിച്ചത്.

വെനിസ്വെലയില്‍ പ്രസിഡന്‍റ് നിക്കോളാസ് മദുറോക്കെതിരെ വന്‍ പ്രതിഷേധം. മദുറോയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നൂറു കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.

നികോളാസ് മദുറോയുടെ സോഷ്യലിസ്റ്റ് ഭരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശവ്യാപകമായി പ്രതിഷേധിച്ചത്. മദുറോയെ പ്രസിഡന്റ് പദത്തില്‍ നിന്ന് പുറത്താക്കാന്‍ ഹിതപരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. വെനിസ്വലെ ഏത് നിമിഷവും പൊട്ടാവുന്ന ഒരു ടൈം ബോംബാണെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഭക്ഷ്യ ക്ഷാമം രൂക്ഷമായ വെനീസ്വലയില്‍ കളവും പിടിച്ചു പറിയും സാധാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചിക്കുന്നു. വെദ്യുതിയും വെള്ളവും ഇത്രയേറെ മുടങ്ങുകയും പണപ്പെരുപ്പം ഇത്രമേല്‍ ഉയരുകയും ചെയ്ത രാഷ്ട്രം രാജ്യത്ത് വേറെയുണ്ടാകില്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

2013 ല്‍ ഹ്യൂഗോ ഷാവേസിന്റെ മരണത്തെ തുടര്‍ന്നാണ് നികോളാസ് മദുറോ നേരിയ ഭൂരിപക്ഷത്തില്‍ അധികാരമേറ്റത്. ഡിസംബറിലാണ് വെനിസ്വലയില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കഴിഞ്ഞ ആഴ്ച കരാക്കസിലുണ്ടായിരുന്ന പ്രതിഷേധത്തിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News