തെക്കൻ ചിലിയിൽ ശക്തമായ ഭൂചലനം

Update: 2018-04-24 20:16 GMT
തെക്കൻ ചിലിയിൽ ശക്തമായ ഭൂചലനം

ചിലിയിൽ നിന്ന് 225 കിലോ മീറ്റർ അകലെ പ്യൂർട്ടോ മോണ്ടാണ് പ്രഭവ കേന്ദ്രം

തെക്കൻ ചിലിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ചിലിയിൽ നിന്ന് 225 കിലോ മീറ്റർ അകലെ പ്യൂർട്ടോ മോണ്ടാണ് പ്രഭവ കേന്ദ്രം. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കൻ ചിലിയിൽ അനുഭവപ്പെട്ടത്. പ്രഭവ കേന്ദ്രമായ പ്യൂർട്ടോ മോണ്ടിന്‍റെ1000 കിലോമീറ്റർ ചുറ്റളവിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നല്‍കി. ചില റോഡുകള്‍ തകര്‍ന്നതൊഴിച്ചാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ക്രിസ്മസ് ദിനത്തിലുണ്ടായ ചലനത്തെത്തുടര്‍ന്ന് അയ്യായിരത്തോളം പേരെ വീടുകളില്‍ നിന്ന് സുരക്ഷാസേന ഒഴിപ്പിച്ചു. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു.

ചിലിയില്‍ നിന്നുള്ള അവസാന റിപ്പോര്‍ട്ട് പ്രകാരം സുരക്ഷാ നടപടികള്‍ അവസാനിപ്പിക്കാവുന്നതാണ്. കാര്യങ്ങള്‍ ശാന്തമായിട്ടുണ്ട്. ജനങ്ങള്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാവുന്നതാണ്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, റിക്ടര്‍സ്‌കെയിലില്‍ എട്ടിനു മുകളില്‍ രേഖപ്പെടുത്തിയ മൂന്ന് വന്‍ഭൂചലനങ്ങളാണ് ചിലിയിലുണ്ടായത്. 2010ല്‍ 8.8 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 500 പേർ മരിച്ചിരുന്നു.

Tags:    

Similar News