ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തിന് നേരിട്ടുള്ള ചര്‍ച്ചയാണ് പരിഹാരമെന്ന് ബാന്‍ കി മൂണ്‍

Update: 2018-04-26 02:17 GMT
Editor : Ubaid
ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തിന് നേരിട്ടുള്ള ചര്‍ച്ചയാണ് പരിഹാരമെന്ന് ബാന്‍ കി മൂണ്‍

ഇസ്രായേല്‍ സന്ദര്‍നത്തിനെത്തിയ ബാന്‍ കി മൂണ്‍ നെതന്യാഹുവുമയി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുതിയ പരിഹാരമാര്‍ഗം നിര്‍ദേശിച്ചത്.

ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തിന് ഇരുകക്ഷികളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയാണ് പരിഹാരമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ശ്രമങ്ങ‍ള്‍ മുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് യു.എന്‍ തലവന്‍ പുതിയ പരിഹാരമാര്‍ഗം നിര്‍ദ്ദേശിച്ചത്. പ്രശ്നത്തിനുള്ള ഒരേയൊരു പരിഹാരം ദ്വിരാഷ്ട്ര രൂപീകരണമാണെന്ന് ബാന്‍ കി മൂണ്‍ ആവര്‍ത്തിച്ചു.

ഇസ്രായേല്‍ സന്ദര്‍നത്തിനെത്തിയ ബാന്‍ കി മൂണ്‍ നെതന്യാഹുവുമയി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുതിയ പരിഹാരമാര്‍ഗം നിര്‍ദേശിച്ചത്.

Advertising
Advertising

ട്രാന്‍സ്-പുറത്തുനിന്ന് പരിഹാരത്തിന് നിര്‍ബന്ധിക്കാന്‍ കഴിയില്ല. അത് അന്തിമപദവി സംബന്ധിച്ച ചര്‍ച്ചയില്‍ ഊന്നിയായിരിക്കണം നടക്കേണ്ടത്.

2014ലെ ഗസ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയും ഗസ്സയും ബാന്‍ കി മൂണ്‍ സന്ദര്‍ശിച്ചു. ഗസ്സക്ക് മേല് ഇസ്രായേല് ചെലുത്തിയ കടല്‍ വഴിയുള്ള ഉപരോധം അവസാനിപ്പിക്കണമെന്ന് മൂണ്‍ ആവശ്യപ്പെട്ടു. ഉപരോധം തുടരുമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ ബാന്‍ കി മൂണ്‍ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിനെയും കാണും.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News