ഐഎസിനെ ഉന്മൂലനം ചെയ്യാന്‍ മൊസൂളിലേക്ക് കൂടുതല്‍ യുഎസ് സൈന്യം

Update: 2018-04-27 00:35 GMT
Editor : Alwyn K Jose
ഐഎസിനെ ഉന്മൂലനം ചെയ്യാന്‍ മൊസൂളിലേക്ക് കൂടുതല്‍ യുഎസ് സൈന്യം

ഐഎസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ഇറാഖിലെ മൊസൂളിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ അമേരിക്ക ഒരുങ്ങുന്നു.

ഐഎസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ഇറാഖിലെ മൊസൂളിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഐഎസിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ തീരുമാനം. ബാഗ്ദാദ് സന്ദര്‍ശന വേളയില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐഎസ് നിയന്ത്രണത്തിലുള്ള ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമാണ് മൊസൂള്‍. പുതിയ നൂറ് ട്രൂപ്പുകളെയാണ് ഇവിടേക്ക അധികമായി നിയോഗിക്കുക. അമേരിക്കന്‍ വ്യോമ സേനയുടെ സഹായത്തോടെ ഐഎസില്‍ നിന്ന് പിടിച്ചെടുത്ത ഖയാറ എയര്‍ബേസില്‍ ഇപ്പോള്‍ 560 ട്രൂപ്പുകള്‍ ഖയാറയില്‍ പ്രവര്‍ത്തിക്കും. മൊസൂള്‍ പിടിച്ചെടുക്കാനുള്ള ദൌത്യത്തിന്റെ പ്രധാന കേന്ദ്രമാക്കി ഖയാറെ മാറ്റുകയാണ് ലക്ഷ്യം. ഈ വര്‍ഷം അവസാനത്തോടെയാവും സൈന്യത്തെ അയക്കുക. ഇറാഖ് പ്രധാനമന്തി ഹൈദര്‍ അല്‍ അബാദി, പ്രതിരോധ മന്ത്രി ഖാലിദ് അല്‍ ഒബൈദി എന്നിവരുമായി ആഷ് കാര്‍ട്ടര്‍ കൂടിക്കാഴ്ച നടത്തി. ബാഗ്ദാദിലെ യുഎസ് സൈനിക തലവന്‍മാരുമാരുമായും ചര്‍ച്ച നടത്തി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News