അമേരിക്ക സൈനിക ചിലവിന് അധികതുക വകയിരുത്തിയതിനെതിരെ യു.എന്‍

Update: 2018-04-29 09:46 GMT
അമേരിക്ക സൈനിക ചിലവിന് അധികതുക വകയിരുത്തിയതിനെതിരെ യു.എന്‍
Advertising

2018ലെ ബജറ്റില്‍ സൈനീകാവശ്യങ്ങള്‍ക്ക് 54 ബില്യന്‍ ഡോളര്‍ അധികം വിനിയോഗിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്

അമേരിക്കയുടെ സാമ്പത്തികബജറ്റില്‍ സൈനികചിലവുകള്‍‌ക്ക് കൂടുതല്‍ തുക വകയിരുത്തിയ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. സൈനീകാവശ്യങ്ങളേക്കാള്‍ മുന്‍ഗണന തീവ്രവാദത്തെ നേരിടാനാണ് അമേരിക്ക നല്‍കേണ്ടതെന്നും സെക്രട്ടറി ജനറലിന്‍റെ വക്താവ് ആവശ്യപ്പെട്ടു.

2018ലെ ബജറ്റില്‍ സൈനീകാവശ്യങ്ങള്‍ക്ക് 54 ബില്യന്‍ ഡോളര്‍ അധികം വിനിയോഗിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ തീവ്രവാദത്തെ ഇല്ലാതാക്കുന്നതിനാണ് ബജറ്റില്‍ കൂടുതല്‍ പണം വിനിയോഗിക്കേണ്ടതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവ് സ്റ്റീഫന്‍ അറിയിച്ചു.

ഐക്യരാഷ്ട്രസഭയുടെ ബജറ്റിന്‍റെ 22 ശതമാനവും നല്‍കുന്നത് അമേരിക്കയാണ്. ഇതിന് പുറമെ യുഎന്‍ പദ്ധതികളായ ഡെവലപ്മെന്‍റ് പ്രോഗ്രാം, യൂണിസെഫ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയവക്കും സ്വമേധയായുള്ള സംഭാവനകള്‍ അമേരിക്ക നല്‍കാറുണ്ട്.

Tags:    

Similar News