തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സൊമാലിയയില്‍ മന്ത്രിയെ വെടിവെച്ചുകൊന്നു

Update: 2018-04-29 17:18 GMT
Editor : Sithara
തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സൊമാലിയയില്‍ മന്ത്രിയെ വെടിവെച്ചുകൊന്നു
Advertising

തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സൊമാലിയൻ മന്ത്രി അബ്ദുല്ലാഹി ഷെയ്ഖ് അബ്ബാസിനെ (31) സുരക്ഷാ സേന വെടിവെച്ചുകൊന്നു

തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സൊമാലിയൻ മന്ത്രി അബ്ദുല്ലാഹി ഷെയ്ഖ് അബ്ബാസിനെ (31) സുരക്ഷാ സേന വെടിവെച്ചുകൊന്നു. വാഹനത്തില്‍ സഞ്ചരിക്കവേയാണ് മന്ത്രിക്ക് വെടിയേറ്റത്. പൊതുമരാമത്ത് മന്ത്രിയാണ് അദ്ദേഹം.

തീവ്രവാദികളുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് മന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ സുരക്ഷാസേന വെടിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. വാഹനത്തിന് വെടിയേറ്റപ്പോള്‍ മന്ത്രിയുടെ അംഗരക്ഷകര്‍ തിരിച്ച് വെടിയുതിര്‍ത്തു. പരസ്പരം വെടിവെപ്പ് തുടരുന്നതിനിടെയാണ് മന്ത്രി കൊല്ലപ്പെട്ടത്. അംഗരക്ഷകര്‍ക്കും ഗുരുതരമായി പരിക്കേറ്റു.

സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് 31കാരനായ അബ്ദുല്ലാഹി ഷെയ്ഖ് അബ്ബാസ്. ഫെബ്രുവരിയിലാണ് അദ്ദേഹം മന്ത്രിയായത്. അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന് രാജ്യത്തെ മന്ത്രിയായ അദ്ദേഹത്തിന്‍റെ ജീവിതം യുവാക്കള്‍ക്ക് പ്രചോദനമേകുന്നതായിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News