8.5 കോടി ലോട്ടറിയടിച്ചു; ടിക്കറ്റ് നഷ്ടപ്പെട്ടതില്‍ മനം നൊന്ത് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു
Update: 2018-04-29 13:39 GMT
ടിക്കറ്റ് കയ്യിലില്ലാത്തതിനാല്‍ പണവും ലഭിച്ചില്ല
എട്ട് കോടി ലോട്ടറിയടിച്ച ആള്‍ ടിക്കറ്റ് നഷ്ടപ്പെട്ടതില്‍ മനം നൊന്ത് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. തായ്‍ലാന്റുകാരനായ ജിറാവുത്ത് പോഗബന്‍(42) ആണ് ആത്മഹത്യ ചെയ്തതത്.
ഈയിടെയാണ് ജിറാവുത്തിന് 8.5 കോടി ലോട്ടറിയടിച്ചത്. എന്നാല്‍ ടിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ടിക്കറ്റ് കയ്യിലില്ലാത്തതിനാല്‍ പണവും ലഭിച്ചില്ല. ഇതുമൂലം വിഷാദത്തിലായിരുന്ന ജിറാവുത്ത്. ജോലിക്ക് പോകാനും സാധിച്ചില്ല. തുടര്‍ന്ന് തലയിലേക്ക് നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ കുടുംബത്തെ ആരും ഉപദ്രവിക്കരുതെന്ന് ജിറാവുത്തിന്റെ ആത്മഹത്യാകുറിപ്പിലുണ്ട്.