അലപ്പോയിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 99 പേര്‍

Update: 2018-04-30 08:59 GMT
Editor : Jaisy
അലപ്പോയിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 99 പേര്‍

ബശാറുല്‍ അസദിനെതിരെ യുദ്ധം ചെയ്യുന്ന വിമതര്‍ക്കെതിരെയാണ് റഷ്യയുടെ ആക്രമണം

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സിറിയയിലെ അലപ്പോയിലുണ്ടായ റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 99 പേര്‍. ബശാറുല്‍ അസദിനെതിരെ യുദ്ധം ചെയ്യുന്ന വിമതര്‍ക്കെതിരെയാണ് റഷ്യയുടെ ആക്രമണം.

ആഴ്ചകളായി ബശാറുല്‍ അസദിന്റെ സൈന്യം അലപ്പോയില്‍ ശക്തമായ ആക്രമണമാണ് നടത്തുന്നത്. നഗരത്തിന്റെ പലഭാഗവും തകര്‍ന്നിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം റഷ്യയാണ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. ഐഎസിനെ ഉന്മൂലനം ചെയ്യാനെന്ന് പ്രഖ്യാപിച്ചാണ് റഷ്യന്‍ സൈന്യം സിറിയയിലെത്തിയത്.

Advertising
Advertising

ബുസ്താര്‍ അല്‍ ഖസര്‍ മേഖലയിലാണ് അതി ശക്തമായ ആക്രമണം നടക്കുന്നത്.മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 99 പേരാണെന്ന് കൊല്ലപ്പെട്ടതെന്ന്സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറയുന്നു. എന്നാല്‍, ബശാര്‍ സൈന്യത്തിനെതിരെ പോരാടുന്ന സിറിയന്‍ വിമത കേന്ദ്രങ്ങളിലും സിവിലിയന്‍ കേന്ദ്രങ്ങളിലുമാണ് റഷ്യന്‍ ആക്രമണം. പരിക്കേറ്റവരില്‍ സത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. 2012 ന് ശേഷം അലപ്പോയില്‍ ഇത്രയും കുറ‍ഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം പേര്‍ കൊല്ലപ്പെടുന്നത് ഇത് ആദ്യമായാണ്. നഗരം പൂര്‍ണമായും പിടിച്ചടക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് സൈന്യത്തിന്റെ നിലപാട്. വിമതരും ശക്തമായ പ്രതിരോധമാണ് നടത്തുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News