ആപ്പിള്‍ കുലുക്കിയപ്പോള്‍ താഴെവീണ യുഎസ് ഓഹരി വിപണി

Update: 2018-05-02 09:10 GMT
Editor : Alwyn K Jose
ആപ്പിള്‍ കുലുക്കിയപ്പോള്‍ താഴെവീണ യുഎസ് ഓഹരി വിപണി

അന്യായമായി നികുതി ഇളവ് നല്‍കിയതിനെ തുടര്‍ന്ന ആപ്പിള്‍ കമ്പനിക്ക് യൂറോപ്യന്‍ യൂണിയന്‍ പിഴ ചുമത്തിയത് യുഎസ് ഓഹരിവിപണിയിലും ചലനങ്ങളുണ്ടാക്കി

അന്യായമായി നികുതി ഇളവ് നല്‍കിയതിനെ തുടര്‍ന്ന ആപ്പിള്‍ കമ്പനിക്ക് യൂറോപ്യന്‍ യൂണിയന്‍ പിഴ ചുമത്തിയത് യുഎസ് ഓഹരിവിപണിയിലും ചലനങ്ങളുണ്ടാക്കി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇന്നലെ യുഎസ് വിപണി ക്ലോസ് ചെയ്തത്.

കഴിഞ്ഞ പതിനൊന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന ഓഹരിമൂല്യത്തിലെത്തിയത് ഇക്കഴിഞ്ഞ മാസമായിരുന്നു. ഉയര്‍ന്ന വിനിമയ നിരക്കും പലിശനിരക്കിലെ നേട്ടവും ഓഹരിവിപണിക്ക് തുണയായെന്ന് യുഎസ് ഫെഡറല്‍ റിസര്‍ അധികൃതകര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച മാത്രം 1.8 ശതമാനം വളര്‍ച്ചയാണ് സ്റ്റോക്ക് എക്ചേഞ്ചില്‍ രേഖപ്പെടുത്തിയത്. വിവിധ സാമ്പത്തിക മേഖലകളിലും ഈ നേട്ടം വ്യക്തമായിരുന്നു. ഡിസംബറിന് ശേഷം ഇതുവരെ ഇങ്ങോട്ട് സാമ്പത്തിക മേഖലയില്‍ നേട്ടങ്ങള്‍ മാത്രം ഉണ്ടാക്കിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ തിരിച്ചടി. കഴിഞ്ഞ ഇരുപത് വര്‍ഷമായി ആപ്പിളിന് അന്യായമായ നികുതി ഇളവ് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴയീടാക്കാന്‍ നിര്‍ദേശിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഒരു കമ്പനിക്ക് മേല്‍ ചുമത്തിയ ഏറ്റവും വലിയ തുകയാണ് ഇത്. യുഎസ് ഓഹരി വിപണിയിലെ ഏറ്റവും നേട്ടമുണ്ടാക്കുന്ന ആപ്പിളിന് ഈ വിധി തിരിച്ചടിയായിരുന്നു. കഴിഞ്ഞ ദിവസം മാത്രം ഓഹരിയില്‍ നാലരശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. യൂറോപ്യന്‍ യൂണിയന്റെ വിധിയെ നിയമപരമായി നേരുടുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഓഹരി വിപണിയിലെ മൂല്യം തിരിച്ചുപിടിക്കല്‍ ആപ്പിളിന് നന്നായി ബുദ്ധിമുട്ടേണ്ടിവരും.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News