റോസ്മേരിയുടെ ഗന്ധം കുട്ടികളിലെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

Update: 2018-05-02 18:01 GMT
Editor : Jaisy
റോസ്മേരിയുടെ ഗന്ധം കുട്ടികളിലെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

യുകെയിലെ നോര്‍ത്തുമ്പ്രിയ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്

റോസ്മേരി പൂവിന്റെ ഗന്ധം കുട്ടികളിലെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. യുകെയിലെ നോര്‍ത്തുമ്പ്രിയ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 10 നും 11നും ഇടയില്‍ പ്രായമുള്ള 40 കുട്ടികളിലാണ് പരീക്ഷണം നടത്തിയത്. റോസ്മേരി ഓയിലിന്റെ ഗന്ധമുള്ള മുറിയില്‍ കുറച്ചു കുട്ടികളെ ഇരുത്തിയ ശേഷമായിരുന്നു പരീക്ഷണം നടത്തിയത്. മറ്റുള്ളവരെ സാധാരണ മുറിയിലും ഇരുത്തി. ഗന്ധം ശ്വസിച്ച കുട്ടികള്‍ മറ്റ് കുട്ടികളെക്കാള്‍ ഓര്‍മ്മശക്തി ഉണ്ടായിരുന്നുവെന്നാണ് ഗവേഷക സംഘം അവകാശപ്പെടുന്നത്. യുകെയില്‍ നടന്ന ബ്രിട്ടീഷ് സൈക്കോളജിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പഠനം അവതരിപ്പിക്കുയും ചെയ്തു.

കുറ്റിച്ചെടി വര്‍ഗത്തില്‍ പെട്ട സസ്യമാണ് റോസ്മേരി. സൂചിപോലുള്ള ഇലകളാണ്. വെള്ള, പിങ്ക്, പർപ്പിൾ, നീല എന്നീ നിറങ്ങളിൽ പൂക്കളുണ്ടാവാറുണ്ട്. അലങ്കാരസസ്യമെന്നതിനുപരി ഔഷധഗുണങ്ങളും ഭക്ഷ്യഗുണങ്ങളുമുള്ള സസ്യമാണിത്. ഭക്ഷണം പാകം ചെയ്യുമ്പോൾ ഇലകൾ ചേർക്കാറുണ്ട്. റോമാക്കാരുടെ കാലത്തുതന്നെ ഭക്ഷണങ്ങളിൽ ചേർത്തിരുന്നു. വരൾച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News