കിഴക്കന്‍ ജറുസലേമില്‍ പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാന്‍ ഇസ്രായേല്‍ തീരുമാനം
176 ഭവനങ്ങള്‍ നിര്‍മിക്കാനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്
കിഴക്കന്‍ ജറുസലേമില്‍ പുതിയ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാന്‍ ഇസ്രായേല്‍ തീരുമാനം. 176 ഭവനങ്ങള്‍ നിര്‍മിക്കാനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇസ്രായേല്‍ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചു.
അധിനിവേശ ഫലസ്തീനിലെ ഹൃദയഭൂമിയായ കിഴക്കന്‍ ജറുസലേമിലാണ് 176 ഭവനങ്ങള്‍ നിര്‍മിക്കാനുള്ള തീരുമാനം ഇസ്രായേല്‍ കൈക്കൊണ്ടത്. ഇന്നലെയാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ഭവനങ്ങള്‍ നിര്‍മിക്കുകയെന്നത് വളരെ പ്രയാസമേറിയതാണ്. അവിടേക്കുള്ള വഴി വളരെ വേഗം തന്നെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെറുസലേം ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. കൂടതെ ആയിരത്തോളം ഭവനങ്ങള്‍ മേഖലയില്‍ പണിയുമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനിനെതിരായ ഇസ്രായേലിന്റെ യുദ്ധം അവസാനിച്ചിട്ടില്ലെന്നതിന് തെളിവാണ് പുതിയ തീരുമാനമെന്നാണ് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചു. 1967ല്‍ നടന്ന യുദ്ധത്തിലാണ് കിഴക്കന്‍ ജെറുസലേം ഉള്‍ക്കൊള്ളുന്ന പ്രദേശം ഇസ്രായേല്‍ കൈക്കലാക്കിയത്.