ബ്രിട്ടനില്ലാതെ ആദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ബ്രസല്‍സില്‍ ചേര്‍ന്നു

Update: 2018-05-04 03:19 GMT
Editor : Ubaid
ബ്രിട്ടനില്ലാതെ ആദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ബ്രസല്‍സില്‍ ചേര്‍ന്നു

ബ്രിട്ടന്‍റെ പിന്‍വാങ്ങല്‍ യൂറോപ്യന്‍ യൂണിയനിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഉച്ചകോടി ചേര്‍ന്നത്. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടന്‍ പ്രതിനിധിയില്ലാതെ യൂറോപ്യന്‍ യൂണിയന്‍ യോഗം ചേര്‍ന്നത്.

ബ്രെക്സിറ്റ് ചര്‍ച്ചചെയ്യുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ബ്രസല്‍സില്‍ ചേര്‍ന്നു. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടീഷ് പ്രതിനിധിയില്ലാതെ യൂറോപ്യന്‍ യൂണിയന്‍ യോഗം ചേര്‍ന്നത്. ഹിതപരിശോധനയിലൂടെ പുറത്തുപോകാന്‍ തീരുമാനമെടുത്ത ബ്രിട്ടന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു യ ആവശ്യപ്പെട്ടു.

Advertising
Advertising

ബ്രിട്ടന്‍റെ പിന്‍വാങ്ങല്‍ യൂറോപ്യന്‍ യൂണിയനിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഉച്ചകോടി ചേര്‍ന്നത്. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടന്‍ പ്രതിനിധിയില്ലാതെ യൂറോപ്യന്‍ യൂണിയന്‍ യോഗം ചേര്‍ന്നത്. ഹിത പരിശോധനയിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനമെടുത്ത ബ്രിട്ടന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു .27 രാജ്യങ്ങളിലെ തലവന്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്.

ഉച്ചകോടിയുടെ കരട് വിജ്ഞാപനത്തില്‍ ബ്രിട്ടന്‍ അടുത്ത പങ്കാളിയായി തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. എന്നാല്‍, ഭാവി ബന്ധം ധാര്‍മികബാധ്യതകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. കരടിലെ കൂടുതല്‍ വ്യവസ്ഥകളടങ്ങിയ സന്ദേശം ചൊവ്വാഴ്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന് കൈമാറിയിരുന്നു. അതേ സമയം യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്‍റെ തീരുമാനം മാറാന്‍ സാധ്യതിയില്ലെന്നും അങ്ങനെ ചിന്തിക്കുന്നത് വ്യാമോഹമാണെന്നും ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു. മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ വരുംദിവസങ്ങളില്‍ മുന്നോട്ടുനീങ്ങാനുള്ള വഴികളെക്കുറിച്ച് ആലോചിക്കണമെന്നും മെര്‍കല്‍ കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ രാജ്യങ്ങള്‍ ഇനി ഐക്യത്തിനും സ്ഥിരതയ്ക്കുമാണ് ശ്രദ്ധകൊടുക്കേണ്ടതെന്നായിരുന്നു ചെക് റിപ്പബ്ളിക് പ്രധാനമന്ത്രി ബൊഹുസ്ലാവിന്റെ പ്രതികരണം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News