സിറിയയില്‍ ആശുപത്രികള്‍ക്ക് നേരെ വ്യോമാക്രമണം

Update: 2018-05-06 07:01 GMT
സിറിയയില്‍ ആശുപത്രികള്‍ക്ക് നേരെ വ്യോമാക്രമണം
Advertising

സിറിയന്‍ സേന നടത്തിയ ആക്രമണത്തില്‍ 2 ദിവസം പ്രായമായ കുഞ്ഞടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു.

സിറിയയിലെ അലപ്പോയില്‍ ആശുപത്രികള്‍ക്ക് നേരെ വ്യോമാക്രമണം. സിറിയന്‍ സേന നടത്തിയ ആക്രമണത്തില്‍ 2 ദിവസം പ്രായമായ കുഞ്ഞടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. വിമതര്‍ക്ക് സ്വാധീനമുള്ള മേഖലയിലാണ് ആക്രമണം. 24 മണിക്കൂറിനിടെ അഞ്ച് ആശുപത്രികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ബ്ലഡ് ബാങ്കും ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. അലപ്പോയുടെ കിഴക്കന്‍ മേഖലയിലാണ് ആശുപത്രികള്‍. വിമതര്‍ക്ക് സ്വാധീനമുള്ള പ്രദേശമാണിത്. ഈ മേഖലയുടെ പകുതിയോളം കഴിഞ്ഞ 15 ദിവസമായി സിറിയന്‍ സേനയുടെ നിയന്ത്രണത്തിലാണ്. ബാക്കി പ്രദേശം പിടിച്ചെടുക്കാന്‍ നടത്തിയ ഷെല്ലുകള്‍ കൂട്ടത്തോടെ ആശുപത്രികള്‍ക്ക് മേല്‍ പതിച്ചു. ഇവിടെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കുട്ടികളടക്കം നിരവധി പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. വ്യോമാക്രമണം ശക്തമായ പ്രദേശത്തെ ആശുപത്രികള്‍ തകര്‍ന്ന് പ്രവര്‍ത്തനം നിലച്ചത് വരും ദിനങ്ങളില്‍ പ്രശ്നം രൂക്ഷമാക്കും.

Tags:    

Similar News