മുതലയുടെ വായില്‍ തല വെച്ചുകൊടുത്ത യുവാവിന് സംഭവിച്ചത്...
കരയിലും വെള്ളത്തിലും ജീവിക്കുന്ന മുതലകള്‍ അത്യന്തം അപകടകാരികളാണ്.
കരയിലും വെള്ളത്തിലും ജീവിക്കുന്ന മുതലകള്‍ അത്യന്തം അപകടകാരികളാണ്. ഇര പിടിക്കുന്നതില്‍ ഇത്രത്തോളം ക്ഷമയുള്ള മറ്റൊരു ജീവിയുണ്ടാകില്ല. മരംപോലെ അനങ്ങാതെ കിടക്കുന്നത് കണ്ട് ഒരു നിമിഷം ശ്രദ്ധ തെറ്റിയാല്‍ മുതലയുടെ വായിലാകും ഇര.
ഇതൊക്കെ അറിഞ്ഞും സാഹസികതക്ക് വേണ്ടി മുതലയുടെ തുറന്ന വായിലേക്ക് തല വെച്ചുകൊടുത്താല്‍ എന്തായിരിക്കും സംഭവിക്കുക. തായ്‍ലന്‍ഡിലെ ഒരു മൃഗശാലയില്‍ നിന്നു ചിത്രീകരിച്ച ഇതുപോലൊരു വീഡിയോ വൈറലാണ്. മൃഗശാലയില്‍ മുതലകളുടെ പരിശീലകനും ചുമതല വഹിക്കുന്നയാളുമായ യുവാവാണ് മുതലയുടെ വായിലേക്ക് തല വെച്ചുകൊടുക്കുന്നത്. തുറന്നുപിടിച്ച വായുമായി കിടക്കുന്ന മുതലയുടെ വായില്‍ വടി ഉപയോഗിച്ച് തട്ടുകയും മുട്ടുകയുമൊക്കെ ചെയ്ത ശേഷമാണ് മനശാസ്ത്രപരമെന്ന രീതിയില്‍ ഇയാള്‍ മുതലയുടെ വായിലേക്ക് തല വെച്ചുകൊടുക്കുന്നത്. ഏതാനും സെക്കന്റുകള്‍ ഇയാളുടെ തല മുതലയുടെ വായില്‍ സുരക്ഷിതമായിരുന്നെങ്കിലും പൊടുന്നനെ മുതല അക്രമാസക്തനാകുകയായിരുന്നു. ഇയാളുടെ തലയില്‍ കടിച്ച മുതല രണ്ടു, മൂന്നു വട്ടം കുടഞ്ഞ ശേഷം പിടിവിട്ട് വെള്ളത്തിലേക്ക് ചാടുന്ന വീഡിയോ ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കണ്ടത്.