വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നിര്‍മിക്കുന്ന കുടിയേറ്റ ഭവനങ്ങളുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചു

Update: 2018-05-06 23:26 GMT
Editor : rishad
വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നിര്‍മിക്കുന്ന കുടിയേറ്റ ഭവനങ്ങളുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചു

25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് വെസ്റ്റ്ബാങ്കില്‍ പുതിയ നിര്‍മാണത്തിന് ഇസ്രായേല്‍ ഒരുങ്ങുന്നത്

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നിര്‍മിക്കുന്ന കുടിയേറ്റ ഭവനങ്ങളുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചു. പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യഹു ഇക്കാര്യം സ്ഥിരീകരിച്ചു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് വെസ്റ്റ്ബാങ്കില്‍ പുതിയ നിര്‍മാണത്തിന് ഇസ്രായേല്‍ ഒരുങ്ങുന്നത്. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നപരിഹരത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉപദേശകന്‍ ജെയേര്‍ഡ് കുഷ്നറിന്റെ സന്ദര്‍ശനത്തിന് ഒരു ദിവസം മുന്പാണ് ഇസ്രായേല്‍ പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയത്.

Advertising
Advertising

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നിര്‍മിക്കുന്ന പുതിയ കുടിയേറ്റ ഭവനങ്ങളുടെ നിര്‍മാണം ഇന്നലെ ആരംഭിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് അറിയിച്ചത്. നിലവില്‍ അമാച്ചിയയിലാണ് നിര്‍മാണത്തിന്റെ പ്രരംഭ ജോലികള്‍ ആരംഭിച്ചത്. ഫെബ്രുവരിയില്‍ അമോണയിലെ കുടിയേറ്റ ഭവനങ്ങള്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ച് മാറ്റിയിരുന്നു. അന്ന് ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായാണ് അമാച്ചിയയില്‍ ഭവനങ്ങള്‍ പണിയുന്നത്.

എന്നാല്‍ ഇസ്രായേല്‍ നീക്കത്തിനെ വിമര്‍ശിച്ച് ഫലസ്തീനും രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ നാല് ലക്ഷത്തോളം ഇസ്രായേലികളാണ് വെസ്റ്റ്ബാങ്കില്‍ തമസിക്കുന്നത്. 1967ലെ യുദ്ധത്തിന് ശേഷം നിരവധി അനധികൃത കുടിയേറ്റ ഭവനങ്ങളാണ് ഇസ്രായേല്‍ ഫലസ്തീനില്‍ നിര്‍മിച്ചിരിക്കുന്നത്. ഭൂരിപക്ഷം രാഷ്ട്രങ്ങളും ഇസ്രായേല്‍ നടപടിയെ വിമര്‍ശിക്കുന്നവരാണ്. വെസ്റ്റ്ബാങ്കിനെയും ഗസ്സയേയും സ്വതന്ത്ര രാഷ്ട്രങ്ങളാക്കണമെന്നതാണ് ഫലസ്തീന്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് സമാധാനദൌത്യവുമായി കുഷ്നര്‍ ഇസ്രായേല്‍ ബുധനാഴ്ച ഇസ്രായേലിലെത്തുന്നത്. ഇസ്രായേലിലെയും ഫലസ്തീനിലേയും പ്രധാന നേതാക്കളുമായും കുഷ്നര്‍ കൂടിക്കാഴ്ച നടത്തും.

Writer - rishad

contributor

Editor - rishad

contributor

Similar News