ഒളിമ്പിക്‍സിന് ഭീഷണിയായി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ

Update: 2018-05-07 22:46 GMT
Editor : admin | admin : admin
ഒളിമ്പിക്‍സിന് ഭീഷണിയായി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ

ഒളിമ്പിക്സിനു മുന്നോടിയായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സംയുക്ത ഫണ്ട് അനുവദിക്കണമെന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷം ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു

ആഗസ്റ്റ് 5ന് ഒളിമ്പിക്സ് തുടങ്ങാനിരിക്കെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഒളിമ്പിക്സിനു മുന്നോടിയായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സംയുക്ത ഫണ്ട് അനുവദിക്കണമെന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷം ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു

എണ്ണവിലയിലുണ്ടായ ആഗോളതകര്‍ച്ചയാണ് സാന്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി റിയോ സന്ദര്‍ശിച്ച ശേഷം ബ്രസീല്‍ ഇടക്കാല പ്രസിഡന്റ് മൈക്കല്‍ ടെമര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നരാജ്യത്തിന്റെ വരുമാനം പ്രധാനമായും നിലനില്‍ക്കുന്നത് പെട്രോളിയം വ്യവസായവുമായി ബന്ധപ്പെട്ടാണ്ത്. എണ്ണ വിപണി പ്രതിസന്ധിയിലായതാണ് രാജ്യത്തെ സാന്പത്തികസ്ഥിതിയെ ബാധിച്ചത്.

Advertising
Advertising

ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഒളിമ്പിക്സിന് അഞ്ച് ലക്ഷം വിദേശ സന്ദര്‍ശകരെയാണ് റിയോയില്‍ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒളിമ്പിക്സ് എങ്ങനെ സംഘിപ്പിക്കുമെന്നാണ് ലോകരാജ്യങ്ങള്‍ ആശങ്കപ്പെടുന്നത്.

പ്രസിഡന്റ് ദില്‍മ റൂസഫിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്തതിനുശേഷുള്ള രാഷ്ട്രീയ പ്രതിസന്ധിക്കൊപ്പമാണ് സാന്പത്തിക പ്രതിസന്ധിയും ബ്രസീലിന് തലവേദനയാവുന്നത്. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ ബ്രസീലില്‍ സാമ്പത്തിക മാന്ദ്യം പ്രകടമായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News