മനുഷ്യന്റെയും മൃഗങ്ങളുടെയും വിസര്‍ജ്ജ്യങ്ങളുമായി ഒരു മ്യൂസിയം
യുകെയിലാണ് മ്യൂസിയം
വിസര്‍ജ്ജ്യം എന്ന് കേട്ടാല്‍ തന്നെ നെറ്റി ചുളിക്കുന്ന എല്ലാ മനുഷ്യര്‍ക്കും മുന്നിലേക്ക് അഭിമാനത്തോടെ ഒരു മ്യൂസിയം. മനുഷ്യന്റെയും മൃഗങ്ങളുടെയും വിസര്‍ജ്ജ്യങ്ങളുമായി ഈ അപൂര്‍വ്വ മ്യൂസിയം തുടങ്ങിയിരിക്കുന്നത് യുകെയിലാണ്. വിസര്‍ജ്ജ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ മ്യൂസിയമായിരിക്കും ഇത്. ഞായറാഴ്ചയാണ് മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
വിസര്‍ജ്ജ്യത്തെക്കുറിച്ചുള്ള ലോകത്തിന്റെ തെറ്റിദ്ധാരണ മാറ്റുക, ഇതൊരു ഊര്‍ജ്ജ സ്രോതസ് ആണെന്ന് മനസിലാക്കിക്കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നാഷണല്‍ പൂ മ്യൂസിയം തുടങ്ങിയിരിക്കുന്നത്. "വിസര്‍ജ്ജ്യം മനുഷ്യനിലുണ്ടാക്കുന്നത് വളരെ മോശമായ വികാരമാണ്. കൊച്ചുകുട്ടികള്‍ ഇതിനെ കുട്ടിക്കാലത്ത് വിസര്‍ജ്ജ്യത്തിലും മറ്റ് കളിക്കുന്നു, എന്നാല്‍ പിന്നീട് ഇതൊരു ചീത്ത വസ്തുവായി കണക്കാക്കുന്നു, വിസര്‍ജ്ജ്യം എന്ന് പറയാന്‍ പോലും മടിയാണ്." എക്സിബിഷന്റെ സംഘാടകരിലൊരാളായ നീഗല്‍ ജോര്‍ജ്ജ് പറഞ്ഞു.
ഇരുപത് വ്യത്യസ്ത തരത്തിലുള്ള വിസര്‍ജ്ജ്യങ്ങളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 140 വര്‍ഷം പഴക്കമുള്ള വിസര്‍ജ്ജ്യത്തിന്റെ ഫോസിലും ഇക്കൂട്ടത്തിലുണ്ട്.