ഭര്‍ത്താക്കന്‍മാരെ തല്ലുന്നതില്‍ ഈജിപ്തിലെ സ്ത്രീകള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്

Update: 2018-05-09 20:12 GMT
Editor : Jaisy
ഭര്‍ത്താക്കന്‍മാരെ തല്ലുന്നതില്‍ ഈജിപ്തിലെ സ്ത്രീകള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്
Advertising

കുടുംബ കോടതിയിലെ റിപ്പോര്‍ട്ട് പ്രകാരം 28 ശതമാനം ഈജിപ്ഷ്യന്‍ സ്ത്രീകളും ഭര്‍ത്താവിനെ ഉപദ്രവിക്കുന്നവരാണ്

സ്ത്രീ പീഡനത്തെക്കുറിച്ച് ഈജിപ്തില്‍ ചെന്ന് പറഞ്ഞാല്‍ അവിടുത്തെ സ്ത്രീകള്‍ ചിരിക്കുകയും പുരുഷന്‍മാര്‍ കരയുകയും ചെയ്യും. കാരണം ഭര്‍തൃ പീഡനത്തിന്റെ പേരില്‍ കണ്ണീരൊഴുക്കാനൊന്നും അവിടുത്തെ സ്ത്രീകളെ കിട്ടില്ല, സഹി കെട്ടാല്‍ ഭര്‍ത്താവിന്റെ കരണത്ത് ഒന്ന് പൊട്ടിക്കാനും മടിയില്ലാത്തവരാണ് ഈജിപ്തിലെ സ്ത്രീകളെന്നാണ് കുടുംബ കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.

കുടുംബ കോടതിയിലെ റിപ്പോര്‍ട്ട് പ്രകാരം 28 ശതമാനം ഈജിപ്ഷ്യന്‍ സ്ത്രീകളും ഭര്‍ത്താവിനെ ഉപദ്രവിക്കുന്നവരാണ്. ചെരിപ്പ്, ബെല്‍റ്റ്, മൂര്‍ച്ചയുള്ള ആയുധങ്ങള്‍, സൂചി, പാത്രങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഉപദ്രവം. സ്ത്രീകളില്‍ 66 ശതമാനം പേര്‍ വിവാഹ മോചനത്തിനോ വിവാഹം റദ്ദ് ചെയ്യുന്നതിനോ ആയി കോടതിയെ സമീപിച്ചിട്ടുള്ളവരാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഈജിപ്തിലെ സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡനം കുറവാണെന്ന് അംനെസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. അമേരിക്കയില്‍ 23 ശതമാനവും യുകെയില്‍ 17ഉം ഇന്ത്യയില്‍ 11 ശതമാനം സ്ത്രീകളും ഭര്‍തൃ പീഡനം അനുഭവിക്കുന്നവരാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News