അഫ്ഗാനില്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് 73 പേര്‍ മരിച്ചു

Update: 2018-05-10 13:01 GMT
Editor : admin
അഫ്ഗാനില്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് 73 പേര്‍ മരിച്ചു

അപകടത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ മൂന്ന് വാഹനങ്ങളും കത്തിയമര്‍ന്നു

അഫ്ഗാനിസ്ഥാനില്‍ രണ്ട് ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് 73 പേര്‍ മരിച്ചു. അപകടത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ മൂന്ന് വാഹനങ്ങളും കത്തിയമര്‍ന്നു. 50 ല്‍ അധികം ആളുകള്‍ പരിക്കേറ്റ് ചികിത്സയിലാണ്.

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിനെയും കാന്തഹാറിനെയും ഒന്നിപ്പിക്കുന്ന പ്രധാന റോഡിലാണ് അപകടമുണ്ടായത്. രണ്ട് ബസുകളും ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയില്‍ മൂന്ന് വാഹനങ്ങളും കത്തിയമര്‍ന്നു. ഇരു ബസുകളിലുമായി 125 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറെക്കുറെ കത്തിക്കരിഞ്ഞ നിലയിലാണെന്ന് അഫ്ഗാന്‍ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. പരിക്കേറ്റവരെ ഗസ്നി പ്രവിശ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രദ്ധയില്ലാതെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. അപകടം കണ്ട നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News