യുനസ്‍കോക്ക് പുതിയ തലവന്‍

Update: 2018-05-11 04:19 GMT
Editor : Ubaid
യുനസ്‍കോക്ക് പുതിയ തലവന്‍

യുനസ്‍കോയില്‍ നിന്ന് അമേരിക്ക പിന്മാറിയതിന് പിന്നാലെയാണ് ഓഡ്രേ അസോലെ തലപ്പത്തേക്ക് എത്തുന്നത്. അമേരിക്കയില്ലാത്ത യുനസ്‍കോയുടെ ഭാവി എന്താണെന്ന് അസോലെ നിശ്ചയിക്കും.

യുനസ്‍കോക്ക് പുതിയ തലവന്‍. ഫ്രഞ്ച് സാംസ്കാരിക മന്ത്രിയായ ഔഡ്രേ അസോലേയാണ് യുനസ്‍കോയുടെ പുതിയ തലവനായി തെരഞ്ഞെടുത്തത്. ഖത്തറിലെ ഹമദ് ബിന്‍ അബ്ദുല്‍ അസീസിനെ അഞ്ചാംവട്ട വോട്ടെടുപ്പില്‍ പിന്തള്ളിയാണ് അസോലെ മുന്നിലെത്തിയത്. മത്സരത്തില്‍ നിന്ന് ചൈന പിന്മാറിയിരുന്നു.

യുനസ്‍കോയില്‍ നിന്ന് അമേരിക്ക പിന്മാറിയതിന് പിന്നാലെയാണ് ഓഡ്രേ അസോലെ തലപ്പത്തേക്ക് എത്തുന്നത്. അമേരിക്കയില്ലാത്ത യുനസ്‍കോയുടെ ഭാവി എന്താണെന്ന് അസോലെ നിശ്ചയിക്കും. അവസാനഘട്ടത്തില്‍ ഖത്തറിലെ ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരിയും ഓഡ്രേ അസോലെയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമായിരുന്നു കാഴ്ചവെച്ചത്. ഗള്‍ഫ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ഖത്തറിലെ ഒരാള്‍ മത്സരരംഗത്തുണ്ടായത് വോട്ടിങ് കൂടുതല്‍ ശ്രദ്ധേയമാക്കി.

തീരുമാനം നവംബര്‍ 10ന് നടക്കുന്ന യുനസ്‍കോ സമ്മേളനത്തിന് കൈമാറും. 2009 മുതല്‍ യുനസ്‍കോയുടെ ചുമതല വഹിക്കുന്ന ഇരിന ബൊകോവോയുടെ പിന്‍ഗാമിയാണ് അസോലേ. യുനസ്‍കോയില്‍ നിന്ന് പിന്മാറാനുള്ള യു.എസിന്റേയും ഇസ്രായേലിന്റേയും തീരുമാനത്തെ പിന്തുണച്ച് ചൈന തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സ്ഥാനാര്‍ഥി ക്വാന്‍ ടാങ്ങിനെ പിന്‍വലിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News