ഇറാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റൂഹാനി സഖ്യത്തിന് ജയം

Update: 2018-05-11 23:08 GMT
Editor : admin
ഇറാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റൂഹാനി സഖ്യത്തിന് ജയം
Advertising

തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും പ്രസിഡന്റ് ഹസന്‍ റൂഹാനി നേതൃത്വം നല്‍കുന്ന പരിഷ്കരണവാദികളുടെ സഖ്യം വിജയം ആവര്‍ത്തിച്ചു.

ഇറാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റൂഹാനി സഖ്യത്തിന് ജയം. തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും പ്രസിഡന്റ് ഹസന്‍ റൂഹാനി നേതൃത്വം നല്‍കുന്ന പരിഷ്കരണവാദികളുടെ സഖ്യം വിജയം ആവര്‍ത്തിച്ചു.

അന്താരാഷ്ട്ര ശക്തികളുമായി ആണവകരാറിലൊപ്പിട്ട റൂഹാനിക്ക് ആത്മവിശ്വസം പകരുന്നതാണ് പുതിയ വിധി. 2004ന് ശേഷം ഇതാദ്യമായാണ് ഇറാന്‍ പാര്‍ലമെന്റില്‍ പാരമ്പര്യവാദികള്‍ക്ക് ഭൂരിപക്ഷം നഷ്ടമാവുന്നത്. ഫലം പ്രഖ്യാപിച്ച 68 സീറ്റുകളില്‍ 33 എണ്ണം പരിഷ്കരണവാദികള്‍ സ്വന്തമാക്കി. പാരമ്പര്യവാദികള്‍ക്ക് 23 സീറ്റുകളാണ് ലഭിച്ചത്. 14 സീറ്റുകള്‍ സ്വതന്ത്രര്‍ നേടി. ഇതോടെ 290 പാര്‍ലമെന്റ് സീറ്റുകളില്‍ 128 എണ്ണം റൂഹാനി സഖ്യം നേടി. ഭൂരിപക്ഷം തികക്കാന്‍ 18 സീറ്റുകള്‍കൂടി വേണമെന്നിരിക്കെ സ്വതന്ത്രരിലാണ് സഖ്യത്തിന്റെ പ്രതീക്ഷ. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2013 ലാണ് റൂഹാനി ആദ്യമായി പ്രസിഡന്റ് പദവിയിലെത്തിയത്. പരിഷ്കരണവാദികള്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനും ജനവിധി സഹായിക്കും.

പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ എണ്ണത്തിലും ഇക്കുറി വര്‍ധനവുണ്ട്. എട്ടു വനിതകളുടെ സ്ഥാനത്ത് 17 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1979 ന് ശേഷം ആദ്യമായാണ് ഇറാന്‍ പാര്‍ലമെന്റിലേക്ക് ഇത്രയധികം സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഉറച്ച പാര്‍ട്ടി പ്രാതിനിധ്യങ്ങള്‍ ഇല്ലെന്നത് ഇറാന്‍ പാര്‍ലമെന്റിന്റെ പ്രത്യേകതയാണ്. ചിലപ്പോള്‍ ഇരുപക്ഷവും ഒരേ സ്ഥാനനാര്‍ഥിയെ പിന്തുണക്കുകയും ചിലപ്പോള്‍ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായി മത്സരിക്കുകയും ചെയ്യും. വെള്ളിയാഴ്ച നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 1.7 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News