ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായതിന്റെ ദുരന്ത സ്മൃതിയില്‍ ഫലസ്തീനികള്‍ ഒരുമിച്ചുകൂടി

Update: 2018-05-11 01:53 GMT
Editor : admin
ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായതിന്റെ ദുരന്ത സ്മൃതിയില്‍ ഫലസ്തീനികള്‍ ഒരുമിച്ചുകൂടി

മെയ് 15 ന് ഇസ്രായേല്‍ സ്ഥാപകദിനം ഇസ്രായേലികള്‍ സ്വാതന്ത്ര ദിനമായാഘോഷിക്കുമ്പോള്‍ നഖബ ദിനം അഥവാ ദുരന്ത ദിവസമായാണ് ഫലസ്തീനികള്‍ ആചരിക്കുന്നത്.

ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായതിന്റെ ദുരന്ത സ്മൃതിയില്‍ ഫലസ്തീനികള്‍ ഒരുമിച്ചുകൂടി. അന്യായമായി തങ്ങളില്‍ നിന്നും തട്ടിയെടുത്ത ഫലസ്തീന്‍ ഭൂമി തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ ഇസ്രായേലിലെ വാദി അല്‍ സുബാല വില്ലേജില്‍ സമ്മേളിച്ചത്. മെയ് 15 ന് ഇസ്രായേല്‍ സ്വാതന്ത്ര്യ ദിനമാഘോഷിക്കാനിരിക്കെയാണ് ഫലസ്തീനികളുടെ പ്രതിഷേധം.

മെയ് 15 ന് ഇസ്രായേല്‍ സ്ഥാപകദിനം ഇസ്രായേലികള്‍ സ്വാതന്ത്ര ദിനമായാഘോഷിക്കുമ്പോള്‍ നഖബ ദിനം അഥവാ ദുരന്ത ദിവസമായാണ് ഫലസ്തീനികള്‍ ആചരിക്കുന്നത്. ഫലസ്തീന്‍ മണ്ണില്‍ നിന്നും തങ്ങളെ പുറത്താക്കി ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ചതു മുതല്‍ ആരംഭിച്ചതാണ് തങ്ങളുടെ ദുരിതമെന്ന് ഫലസ്തീനികള്‍ പറയുന്നു. ഇസ്രായേല്‍ സ്ഥാപിതമായതു മുതല്‍ തങ്ങളുടെ കൃഷി ഭൂമിയും പാര്‍പ്പിട കേന്ദ്രങ്ങളും കയ്യേറിയ കുടിയേറ്റക്കാര്‍ ചെറുത്തുനിന്ന തങ്ങളുടെ പ്രിയപ്പെട്ട പതിനായിരങ്ങളെ വധിച്ചതായും വ്യക്തമാക്കുന്നു. എങ്കിലും ഓരോ വര്‍ഷവും സര്‍വായുധ സജ്ജരായ ഇസ്രായേലിനോട് അധിനിവേശം അവസാനിപ്പിക്കാനാവശ്യപ്പെട്ട് മെയ് 15 നു മുമ്പ് അവര്‍ ഒരുമിച്ചു കൂടും.

വെസ്റ്റ് ബാങ്കില്‍നിന്നും ജറൂസലമില്‍ നിന്നും ഇസ്രായേലില്‍ നിന്നു തന്നെയുമുള്ള നൂറുകണക്കിന് പ്രക്ഷോഭകരാണ് ഫലസ്തീന്‍ പതാകകളും മുദ്രാവാക്യങ്ങളുമായി ഇസ്രായേലിലെ വാദി അല്‍ സുബാല വില്ലേജില്‍ ഒത്തു ചേര്‍ന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News