ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍മാരാകാന്‍ ഇനി ഇംഗ്ലീഷ് സംസാരിക്കേണ്ടതില്ല

Update: 2018-05-12 14:52 GMT
ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍മാരാകാന്‍ ഇനി ഇംഗ്ലീഷ് സംസാരിക്കേണ്ടതില്ല
Advertising

1,44,000 ഡ്രൈവര്‍മാരാണ് ന്യൂയോര്‍ക്ക് നഗരത്തിലുള്ളത്. ഇവരില്‍ 90 ശതമാനവും അമേരിക്കയില്‍ ജനിച്ചവരല്ല. അതിനാല്‍ പലര്‍ക്കും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുക അസാധ്യം.

ന്യൂയോര്‍ക്ക് നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാരാകാന്‍ പരീക്ഷ ജയിക്കണമെന്ന നിയമം ഒഴിവാക്കി. ടാക്സി ഡ്രൈവര്‍മാരാകാന്‍ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷ ജയിച്ചിരിക്കണമെന്നായിരുന്നു നിയമം.

നിരവധി പേര്‍ക്ക് ആശ്വാസമാകുന്നതാണ് തീരുമാനം. 1,44,000 ഡ്രൈവര്‍മാരാണ് ന്യൂയോര്‍ക്ക് നഗരത്തിലുള്ളത്. ഇവരില്‍ 90 ശതമാനവും അമേരിക്കയില്‍ ജനിച്ചവരല്ല. അതിനാല്‍ പലര്‍ക്കും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുക അസാധ്യം.

ഇത് യാത്രക്കാര്‍ക്കുണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്തായിരുന്നു പരീക്ഷ ഏര്‍പ്പെടുത്തിയത്. ഈ നിയമത്തിലാണ് മാറ്റം. ഡ്രൈവര്‍മാര്‍ക്ക് ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിള്ള വിദ്യാഭ്യാസ പരിപാടി തുടരുമെന്നും മേയറുടെ ഓഫീസ് അറിയിച്ചു. രണ്ടായിരത്തോളം ഇന്ത്യക്കാരും ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍മാരായുണ്ട്.

Tags:    

Similar News