സിക വൈറസിനെ പ്രതിരോധിക്കാന്‍ ലോകം പ്രാപ്തരായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

Update: 2018-05-12 01:55 GMT
Editor : admin
സിക വൈറസിനെ പ്രതിരോധിക്കാന്‍ ലോകം പ്രാപ്തരായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

സിക വൈറസ് ബാധയെ ചെറുക്കാന്‍ അന്താരാഷ്ട്ര ആരോഗ്യ സംവിധാനങ്ങള്‍ പ്രാപ്തരായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം ഉണ്ടായത്.

സിക വൈറസ് ബാധയെ ചെറുക്കാന്‍ അന്താരാഷ്ട്ര ആരോഗ്യ സംവിധാനങ്ങള്‍ പ്രാപ്തരായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം ഉണ്ടായത്. അടിയന്തര സാഹചര്യങ്ങള്‍ മുന്‍കൂട്ടിക്കാണാനാവാത്തത് പോരായ്മയാണെന്ന് യോഗം വിലയിരുത്തി.

Advertising
Advertising

അടിയന്തരമായ ഇടപെടല്‍ ആവശ്യപ്പെടുന്ന സാഹചര്യമാണ് ആരോഗ്യരംഗത്തുള്ളതെന്ന് ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യസംഘടനയുടെ യോഗം വിലയിരുത്തി. സിക വൈറസിനെ ചെറുക്കാനുള്ള വാക്സിനും മരുന്നുകളും വികസിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചുചേര്‍ത്തത്. എബോളയുടെ കാര്യത്തിലും സമാനമായ സാഹചര്യമായിരുന്നെന്നും അടിയന്തര സാഹചര്യങ്ങളെ മുന്‍കൂട്ടിക്കാണുന്നതില്‍ വീഴ്ചകളുണ്ടാവുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേരി പോള്‍ കെയ്നി പറഞ്ഞു.

സിക വൈറസ് നവജാത ശിശുക്കളിലെ വൈകല്യങ്ങള്‍ക്ക് കാരണമാകുമോയെന്നതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഇന്നും കണ്ടെത്തിയിട്ടില്ല. വാക്സിനോ ചികിത്സാ രീതികളോ വികസിപ്പിക്കാത്തതും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ പോരായ്മകള്‍ പരിഹരിക്കാന്‍ സമ്മേളനത്തിന് കഴിയുമെന്ന് കെയ്നി വ്യക്തമാക്കി. സിക ബാധിതര്‍ കൂടുതലുള്ള ബ്രസീലിലാണ് നവജാതശിശുക്കളില്‍ നാഡീവ്യൂഹത്തെ ബാധിക്കുന്ന മൈക്രോസിഫിലി എന്ന രോഗാവസ്ഥ ഏറ്റവും അധികം കണ്ടെത്തിയിരിക്കുന്നത്. കൃത്യമായ രോഗനിര്‍ണയസംവിധാനങ്ങളില്ലാത്തത് രോഗാവസ്ഥ തിരിച്ചറിയുന്നതില്‍ കാലതാമസം ഉണ്ടാക്കുന്നുണ്ട്. മൈക്രോസിഫിലിയും സിക വൈറസും തമ്മില്‍ ബന്ധമുണ്ടെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News