പാരീസിനെ 'വിറപ്പിച്ച്' സ്‍പൈഡര്‍മാന്‍

Update: 2018-05-13 17:48 GMT
Editor : admin
പാരീസിനെ 'വിറപ്പിച്ച്' സ്‍പൈഡര്‍മാന്‍
Advertising

ഫ്രഞ്ച് തലസ്ഥാനമായ‍ പാരീസില്‍ ഇന്നലെ സ്‍‍പൈഡര്‍മാന്‍ ഇറങ്ങി. പാരീസിലെ ലാ ഡിഫന്‍സ് ടവറിന് മുകളിലായിരുന്ന സ്‍‍പൈഡര്‍മാന്റെ അദ്ഭുത പ്രകടനം.

ഫ്രഞ്ച് തലസ്ഥാനമായ‍ പാരീസില്‍ ഇന്നലെ സ്‍‍പൈഡര്‍മാന്‍ ഇറങ്ങി. പാരീസിലെ ലാ ഡിഫന്‍സ് ടവറിന് മുകളിലായിരുന്ന സ്‍‍പൈഡര്‍മാന്റെ അദ്ഭുത പ്രകടനം. പാരീസിലെ അംബര ചുംബികളിലൊന്നായ ടോട്ടല്‍ ടവറിന് മുകളിലൂടെയായിരുന്നു കാഴ്ചക്കാരെ വിസ്മയിപ്പിച്ച് സ്‍‍പൈഡര്‍മാനെത്തിയത്. കാഴ്ചകണ്ട് നഗരത്തില്‍ അമ്പരന്ന് നിന്നവര്‍ നിരവധി.

ഫ്രഞ്ച് സ്‍‍പൈഡര്‍മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അലെയ്‍ന്‍ റോബര്‍ട്ടാണ് അമ്പരപ്പിക്കുന്ന പ്രകടനവുമായി എത്തിയത്. മുടികൊഴിച്ചിലിനെതിരായ പ്രചാരണത്തിനായാണ് അലെയ്‍ന്‍ റോബര്‍ട്ട് കെട്ടിടത്തിന് മുകളില്‍ സാഹസ പ്രകടനം നടത്തിയത്. ബുര്‍ജ് ഖലീഫ, ന്യൂയോര്‍ക് ടൈംസ് അടക്കം നൂറ് കെട്ടടങ്ങളുടെ മുകളില്‍ അലെയ്‍ന്‍ റോബര്‍ട്ട് കയറിയിട്ടുണ്ട്.

മാര്‍ച്ച് 24നാണ് ദേശീയ മുടികൊഴിച്ചില്‍ ദിനമായി ആചരിക്കുന്നത്. മുടികൊഴിച്ചിലിന് പരിഹാരമായി ഉല്‍പ്പന്നം വിതരണം ചെയ്യുന്ന ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഇങ്ങനെയൊരു ദിനാചരണം ഫ്രാന്‍‌സില്‍ കൊണ്ടുവന്നത്.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News