മൊസൂളില്‍ നിന്ന് ഐഎസിനെ തുരത്താന്‍ ഇറാഖ് സേന

Update: 2018-05-14 10:03 GMT
മൊസൂളില്‍ നിന്ന് ഐഎസിനെ തുരത്താന്‍ ഇറാഖ് സേന

ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍ നഗരം ഐഎസില്‍ നിന്ന് തിരിച്ചു പിടിക്കാനുള്ള ശ്രമത്തില്‍ ഇറാഖി സേന

ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍ നഗരം ഐഎസില്‍ നിന്ന് തിരിച്ചു പിടിക്കാനുള്ള ശ്രമത്തില്‍ ഇറാഖി സേന. ഫല്ലൂജയും തിക്രീതും തിരിച്ചുപിടിച്ച സൈന്യം മൊസൂള്‍ ലക്ഷ്യം വെച്ച് ഒരുക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മൊസൂള്‍ കൂടി തിരിച്ചു പിടിക്കാനായാല്‍ ഇറാഖില്‍ നിന്ന് ഐഎസിനെ പൂര്‍ണമായി തുരത്താനാകുമെന്ന വിലയിരുത്തലിലാണ് ഇറാഖി സേന.

ഇറാഖില്‍ ഐഎസ് ആദ്യം പിടിച്ചെടുത്ത നഗരങ്ങളിലൊന്നാണ് മൊസൂള്‍. ഐഎസിന്റെ പൂര്‍ണ സൈനിക സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മൊസൂള്‍ നഗരം മോചിപ്പിക്കാനായാല്‍ ഐഎസിനെതിരായ പോരാട്ടത്തില്‍ അത് വന്‍ മുന്നേറ്റമാകുമെന്ന വിലയിരുത്തലിലാണ് ഇറാഖ് സര്‍ക്കാരും സൈന്യവും. ഫല്ലൂജയും തിക്രീതും ഐഎസില്‍നിന്ന് തിരിച്ചുപിടിച്ച ഇറാഖ് സൈന്യം അടുത്ത ലക്ഷ്യം ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍ ആണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇറാഖ് സൈന്യത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ തങ്ങള്‍ പൂര്‍ണ സജ്ജരായതായി യുഎസ് സൈനിക വൃത്തങ്ങളും അറിയിച്ചു. ഇതോടെ ഏതുനിമിഷവും കനത്ത ആക്രമണം നടക്കാനുള്ള സാധ്യതയാണുള്ളത്. അതേസമയം, മൊസൂളിനായുള്ള പോരാട്ടം സൈന്യത്തിന് കനത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐഎസിന്റെ ശക്തി കേന്ദ്രമെന്ന് നിലയില്‍ ഭീകരരുടെ പ്രതിരോധത്തിനു പുറമെ, സിവിലിയന്മാരുടെ സുരക്ഷയും സൈന്യത്തിന് വെല്ലുവിളിയാകും.

Tags:    

Similar News