ആരോഗ്യ രംഗത്ത് 3 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും: സുക്കര്‍ബെര്‍ഗ്

Update: 2018-05-14 19:08 GMT
Editor : Sithara
ആരോഗ്യ രംഗത്ത് 3 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും: സുക്കര്‍ബെര്‍ഗ്

ചാന്‍-സുക്കര്‍ബെര്‍ഗ് ഇനീഷ്യേറ്റീവ് വഴിയാണ് ഇത്രയും തുക ആരോഗ്യ രംഗത്ത് നിക്ഷേപിക്കുക

ആരോഗ്യസേവന രംഗത്ത് 3 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗും ഭാര്യ പ്രിസില്ല ചാനും. ഇരുവരുടേയും സംയുക്ത സംരംഭമായ ചാന്‍-സുക്കര്‍ബെര്‍ഗ് ഇനീഷ്യേറ്റീവ് വഴിയാണ് ഇത്രയും തുക ആരോഗ്യ രംഗത്ത് നടപ്പിലാക്കുക.

ആരോഗ്യ രംഗത്തെ ഗവേഷണത്തിനും രോഗ നിര്‍ണയത്തിന് പുത്തന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കുന്ന പദ്ധതികളാണ് സുക്കര്‍ബര്‍ഗും ഭാര്യ പ്രസില്ല ചാനും പ്രഖ്യാപിച്ചത്. നവീന ആശയങ്ങള്‍ വഴി ആരോഗ്യരംഗത്ത് മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രിസില്ല ചാന്‍ വ്യക്തമാക്കി.
സാങ്കേതിക വിദ്യയും ശാസ്ത്രവും ഒരുമിച്ചാല്‍ രോഗങ്ങളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് സുക്കര്‍ബര്‍ഗും പറഞ്ഞു.

Advertising
Advertising

ബയോസയന്‍സ് മേഖലയിലെ ഗവേഷണത്തിന് വരുന്ന 10 വര്‍ഷം കൊണ്ട് 600 മില്യണ്‍ യുഎസ് ഡോളര്‍ സഹായം നല്‍കാനും ചാന്‍-സുക്കര്‍ബെര്‍ഗ് ഇനീഷ്യേറ്റീവ് തീരുമാനിച്ചിട്ടുണ്ട്. മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളെ നിയന്ത്രിക്കുന്ന കോശങ്ങളുടെ മാപ്പുണ്ടാക്കുന്നതിനും എച്ച്ഐവി, എബോള, സിക മുതലായ സാംക്രമിക രോഗാണുക്കളെ തടയാനുള്ള പ്രതിരോധ മരുന്നുകള്‍ തയ്യാറാക്കുന്നതിനും മുന്‍ഗണന നല്‍കാനും ഇരുവരും തീരുമാനിച്ചിട്ടുണ്ട്. സുക്കര്‍ബര്‍ഗിനേയും പ്രിസില്ലയേയും അഭിനന്ദിക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകനും കോടീശ്വരനുമായ ബില്‍ഗേറ്റ്സും എത്തിയിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News