അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന് നേരെ വീണ്ടും വെടിവെപ്പ്

Update: 2018-05-16 03:42 GMT
Editor : admin | admin : admin
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന് നേരെ വീണ്ടും വെടിവെപ്പ്

തന്റെ പക്കല്‍ ആയുധങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പരിക്കേറ്റ ചാര്‍ള്സ് കിന്‍സെ പറഞ്ഞു

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന് നേരെ വീണ്ടും പൊലീസ് വെടിവെപ്പ്. തന്റെ പക്കല്‍ ആയുധങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പരിക്കേറ്റ ചാര്‍ള്സ് കിന്‍സെ പറഞ്ഞു. വെടിവെപ്പില്‍ കിന്‍സെയുടെ കാലിന് പരിക്കേറ്റു.

ഫ്ലോറിഡയിലെ റോഡില്‍ ഓട്ടിസം ബാധിച്ച യുവാവിനെ പരിചരിക്കുന്നതിനിടെയാണ് കറുത്ത വര്‍ഗക്കാരനായ ആരോഗ്യപ്രവര്‍ത്തകന് വെടിയേറ്റത്. യുവാവ് ബഹളം വെയ്ക്കുന്നത് കണ്ടാണ് കിന്‍സെ അദ്ദേഹത്തിന് അടുത്തുചെന്നത്. ഇയാളെ സമാധാനപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അവിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിവെയ്ക്കാന്‍ ഒരുങ്ങുകയായിരുന്നു.

Advertising
Advertising

ഇരു കയ്കളുമുയര്‍ത്തി തന്റെ പക്കല്‍ ആയുധമില്ലെന്നും യുവാവിന്റെ കയ്യിലുള്ളത് കളിപ്പാട്ടമാണെന്നും കിന്‍സെ പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഇത് വകവെക്കാതെയാണ് പൊലീസ് മൂന്ന് തവണ വെടിയുതിര്‍ത്തെന്ന് കിന്‍സെ ആരോപിച്ചു. കാലിന് പരിക്കേറ്റ കിന്‍സെ ചികിത്സയിലാണ്. ആയുധ ധാരിയായ യുവാവ് റോഡില്‍ ആത്മഹത്യാഭീഷണി മുഴക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വെടിവെച്ചതെന്നാണ് ഉത്തര മായാമി പൊലീസ് മേധാവി യാരി യുജിന്റെ വിശദീകരണം. എന്നാല്‍ അവിടെ നിന്ന് തോക്ക് കണ്ടെത്തിയില്ലെന്നും യുജിന്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News