ഉത്തര - ദക്ഷിണ കൊറിയ ഉഭയകക്ഷി ചര്‍ച്ച ഇന്ന്

Update: 2018-05-16 12:04 GMT
Editor : Jaisy
ഉത്തര - ദക്ഷിണ കൊറിയ ഉഭയകക്ഷി ചര്‍ച്ച ഇന്ന്

ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി ഗ്രാമമായ പാന്‍മ്യൂന്‍ജാമിലാണ് ചര്‍ച്ച

നിര്‍ണായക ഉത്തര - ദക്ഷിണ കൊറിയ ഉഭയകക്ഷി ചര്‍ച്ച ഇന്ന്. ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി ഗ്രാമമായ പാന്‍മ്യൂന്‍ജാമിലാണ് ചര്‍ച്ച. ചര്‍ച്ചകള്‍ക്കായി ദക്ഷിണകൊറിയന്‍ പ്രതിനിധികള്‍ ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞു.

ലോകം ഉറ്റുനോക്കുന്ന നിര്‍ണായക ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉത്തര കൊറിയയുടേയും ദക്ഷിണ കൊറിയയുടേയും തലവന്‍മാര്‍ ഒരു ചര്‍ച്ചക്കായ് ഒത്തുകൂടുന്നത്. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്സില്‍ ഉത്തരകൊറിയന്‍ താരങ്ങള്‍ പങ്കെടുക്കുന്നതാണ് ചര്‍ച്ചയുടെ പ്രധാന അ‍ജണ്ടയായി പ്രഖ്യാപിച്ചിട്ടുള്ളത്. എങ്കിലും ഇരു രാജ്യങ്ങളിലും തമ്മില്‍ മറ്റേതെങ്കിലും തരത്തിലുള്ള കരാറുകള്‍ ഒപ്പിടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്ക് വിരാമമാകുന്ന എന്തെങ്കിലും തീരുമാനമുണ്ടാകുമെന്നും ലോകം പ്രതീക്ഷിക്കുന്നു. ആണവായുധങ്ങളുടെ നിര്‍മാണത്തിലൂടേയും മിസൈല്‍ പരീക്ഷണങ്ങളിലൂടെ ഉത്തരകൊറിയ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് ഈ ചര്‍ച്ച എന്നതും നിര്‍ണായകമാണ്. പ്രാദേശിക സമയം പത്ത് മണിയോടെയാണ് ചര്‍ച്ച ആരംഭിക്കുക.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News