റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 19 മരണം

Update: 2018-05-17 03:12 GMT
റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 19 മരണം

വടക്കു പടിഞ്ഞാറന്‍ സൈബീരിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.

റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു 19 പേര്‍ മരിച്ചു. വടക്കു പടിഞ്ഞാറന്‍ സൈബീരിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. 22 യാത്രക്കാരുമായി പോയ എംഐ -8 ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. 19 പേരും തല്‍ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്. സൈബീരിയന്‍ പ്രദേശമായ റസ്നോയാര്‍സ്കില്‍ നിന്നു ഉറെന്‍ഗോയ് നഗരത്തിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റര്‍. നിയന്ത്രണം നഷ്ടമായ ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങിന് ശ്രമിക്കവെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ഗുരുതര പരിക്കുകളോടെ മൂന്നു പേരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. സാങ്കേതിക പ്രശ്നമായിരിക്കാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News