സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്ത് ഒരു മാധ്യമപ്രവര്‍ത്തകന്‍

Update: 2018-05-17 12:39 GMT
Editor : Jaisy
സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്ത് ഒരു മാധ്യമപ്രവര്‍ത്തകന്‍
Advertising

പാകിസ്താനിലെ സിറ്റി 41 ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടറായ ഹനന്‍ ബുക്കാരിയാണ് സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്തത്

ഒരു മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ലീവ് എന്ന കാര്യം കിട്ടാക്കനിയാണ്. അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യേണ്ടി വരുന്ന ആളാണ് ഒരു മാധ്യമപ്രവര്‍‌ത്തകന്‍. വീട്ടിലെ ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. ഇവിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തമായ വിവാഹത്തില്‍ പോലും അവധിയെടുക്കാതെ ജോലി ചെയ്യുകയാണ്. തന്റെ വിവാഹം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടായിരുന്നു കക്ഷിയുടെ റിപ്പോര്‍ട്ടിംഗ് എന്നു മാത്രം.

Full View

പാകിസ്താനിലെ സിറ്റി 41 ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടറായ ഹനന്‍ ബുക്കാരിയാണ് സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്തത്. ചടങ്ങുകള്‍ക്ക് മുന്‍പുള്ള വിശദ വിവരങ്ങള്‍ ഹനാന്‍ നല്‍കി, കൂടാതെ അച്ഛനേയും, അമ്മയേയും, ഭാര്യ പിതാവിനേയും എന്തിന് ഭാര്യയെ തന്നെയും ഹനാന്‍ ഇന്റര്‍വ്യു ചെയ്തു. പ്രണയ വിവാഹമായിരുന്നു ഹനാന്റേത്. തന്റെ മാതാപിതാക്കള്‍ പൂര്‍‌ണ്ണ പിന്തുണ നല്‍കിയെന്നും താന്‍ വളരെയധികം സന്തോഷവാനാണെന്നും ഹനാന്‍ പറയുന്നു.

എന്നാല്‍ ചിലര്‍ക്ക് ഹനാന്റെ ഈ പ്രവൃത്തി തീരെ ഇഷ്ടപ്പെട്ടില്ല. ഇങ്ങിനെയൊരു റിപ്പോര്‍ട്ടിംഗിന്റെ ആവശ്യമില്ലായിരുന്നുവെന്ന് ചിലര്‍ പറഞ്ഞു. ഇത് റിപ്പോര്‍ട്ടറുടെ കുറ്റമല്ലെന്നും എഡിറ്റോറിയല്‍ ബോര്‍ഡിന്റെ തെറ്റാണെന്നായിരുന്നു ചിലരുടെ വിമര്‍ശം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News