ഈ ഇരട്ട പൂച്ചകളുടെ കണ്ണുകളിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ...

Update: 2018-05-18 01:55 GMT
Editor : Jaisy
ഈ ഇരട്ട പൂച്ചകളുടെ കണ്ണുകളിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ...

സെന്റ്.പീറ്റേഴ്സ് ബര്‍ഗ് നിവാസികളായ ഇവരുടെ കണ്ണുകള്‍ തന്നെയാണ് പൂച്ചകളെ വ്യത്യസ്തരാക്കുന്നത്

ഐറിസ്, അബീസ് എന്നീ ഇരട്ടപ്പൂച്ചകളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ താരം. റഷ്യയിലെ സെന്റ്.പീറ്റേഴ്സ് ബര്‍ഗ് നിവാസികളായ ഇവരുടെ കണ്ണുകള്‍ തന്നെയാണ് പൂച്ചകളെ വ്യത്യസ്തരാക്കുന്നത്. കണ്ണുകളില്‍ മാസ്മര വിദ്യയുമായി നടക്കുന്ന പൂച്ചകളുടെ രണ്ട് കണ്ണിനും രണ്ട് നിറങ്ങളാണ്. കണ്ണിനെ ബാധിക്കുന്ന ഹെക്ട്രോക്രോമിയ മൂലമാണ് പൂച്ചകളുടെ കണ്ണുകള്‍ രണ്ട് നിറങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു കണ്ണിന് നീല നിറവും മറ്റേതിന് ബ്രൌണ്‍ നിറവുമാണ്. കഴിഞ്ഞ വര്‍ഷം നവംബറിനാണ് ഇവരുടെ ജനനം.

Advertising
Advertising

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News