യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറ്റം; മുന്നറിയിപ്പുമായി വിദേശകാര്യസെക്രട്ടറി

Update: 2018-05-18 01:51 GMT
Editor : admin
Advertising

ഇതുസംബന്ധിച്ച തീരുമാനം പുനപരിശോധിക്കാന്‍ പിന്നീട് കഴിയില്ലെന്നാണ് ഹിതപരിശോധനക്ക് മുമ്പായി ബ്രിട്ടീഷ് വിദേശ കാര്യസെക്രട്ടറി ഫിലിപ് ഹാമ്മണ്ട് ജനങ്ങളെ ഓര്‍മ്മിപ്പിച്ചത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോവുന്നത് സംബന്ധിച്ച ഹിത പരിശോധനയില്‍ ബ്രിട്ടീഷ് ജനതക്ക് മുന്നറിയിപ്പുമായി വിദേശകാര്യസെക്രട്ടറി. യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ചാല്‍ പിന്നീട് തിരച്ച് സംഘടനയിലേക്കെത്താന്‍ കഴിയില്ലെന്ന് രാജ്യത്തെ ജനങ്ങളെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമ്മണ്ട് ഓര്‍മ്മിപ്പിച്ചു.

ഇംഗ്ലണ്ട് യൂറോപ്യന്‍ യൂണിയനില്‍ തുടരണോയെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വ്യാഴാഴ്ചയാണ് ഹിതപരിശോധന നടക്കുക. ഇതുസംബന്ധിച്ച തീരുമാനം പുനപരിശോധിക്കാന്‍ പിന്നീട് കഴിയില്ലെന്നാണ് ഹിതപരിശോധനക്ക് മുമ്പായി ബ്രിട്ടീഷ് വിദേശ കാര്യസെക്രട്ടറി ഫിലിപ് ഹാമ്മണ്ട് ജനങ്ങളെ ഓര്‍മ്മിപ്പിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതാണ് രാജ്യത്തിന് നല്ലതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

അതേസമയം ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭ്യര്‍ഥനയുമായി ഫ്രഞ്ച് വിദേശകാര്യമന്ത്രിയുടെ രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനുമൊന്നിച്ചുള്ള ബ്രിട്ടന്റെ ചരിത്രം ബ്രിട്ടീഷ് ജനത മറക്കരുതെന്ന് ഫ്രഞ്ച് വിദേശ കാര്യമന്ത്രി ഴാന്‍ മാര്‍ക് അയ്റോള്‍ട്ട് പറഞ്ഞു. ഇരു കക്ഷികളുടെയും ചരിത്രം ദുരന്തവും പ്രതീക്ഷയും നിറഞ്ഞതായിരുന്നെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങളടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലക്സംബര്‍ഗിലെത്തിയതായിരുന്നു ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറിയും ഫ്രഞ്ച് വിദേശകാര്യമന്ത്രിയും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News