മസ്ജിദുല്‍ അഖ്‌സയിലേക്ക് മുസ്‍ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഇസ്രയേലിന് രൂക്ഷ വിമര്‍ശം

Update: 2018-05-19 20:58 GMT
Editor : Alwyn K Jose
മസ്ജിദുല്‍ അഖ്‌സയിലേക്ക് മുസ്‍ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഇസ്രയേലിന് രൂക്ഷ വിമര്‍ശം
Advertising

ഇസ്രയേല്‍ നടപടിയെ വിമര്‍ശിക്കുന്ന പ്രമേയം യുനെസ്‌കോ വീണ്ടും വോട്ടിനിട്ട് പുതുക്കി. അധിനിവേശ പലസ്തീൻ എന്ന വിശേഷണം ഉപയോഗിക്കുന്ന പ്രമേയം ഇസ്രയേലിനെ അധിനിവേശ ശക്തിയെന്നും വിശേഷിപ്പിക്കുന്നുണ്ട്.

മസ്ജിദുല്‍ അഖ്‌സയിലേക്ക് കടക്കുന്നതില്‍നിന്ന് മുസ്‍ലിംകളെ വിലക്കുന്ന ഇസ്രയേല്‍ നടപടിക്ക് രൂക്ഷ വിമര്‍ശം. ഇസ്രയേല്‍ നടപടിയെ വിമര്‍ശിക്കുന്ന പ്രമേയം യുനെസ്‌കോ വീണ്ടും വോട്ടിനിട്ട് പുതുക്കി. അധിനിവേശ പലസ്തീൻ എന്ന വിശേഷണം ഉപയോഗിക്കുന്ന പ്രമേയം ഇസ്രയേലിനെ അധിനിവേശ ശക്തിയെന്നും വിശേഷിപ്പിക്കുന്നുണ്ട്.

മസ്ജിദില്‍ അഖ്സയിലേക്ക് കടക്കുന്നതില്‍ മുസ്‍ലിംകളെ തടയുന്ന ഇസ്രയേല്‍ നടപടി ചോദ്യം ചെയ്യുന്നതാണ് യുനസ്കോയുടെ പ്രമേയം. പ്രമേയത്തെ വിവിധ അറബ് രാജ്യങ്ങള്‍ പിന്തുണച്ചു. യുനെസ്‌കോയുടെ വെബ്‌സൈറ്റില്‍ മസ്ജിദുല്‍ അഖ്‌സയെ മുസ്‌ലിം പേരുകളിലൂടെ മാത്രമാണ് ഇനി പരിചയപ്പെടുത്തുക. അധിനിവേശ ഫലസ്തീന്‍ എന്നാണ് പ്രമേയത്തില്‍ മേഖലയെ വിശേഷിപ്പിക്കുന്നത്. ഇസ്രയേല്‍ അധിനിവേശ ശക്തിയാണെന്നും പ്രമേയം പറയുന്നു. ഇസ്രയേലിനെതിരായ പ്രമേയം യുനെസ്‌കോ നേരത്തെയും അംഗീകരിച്ചിട്ടുണ്ട്. പ്രമേയത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂക്ഷമായി വിമര്‍ശിച്ചു. വന്‍മതിലുമായി ചൈനക്ക് ബന്ധമില്ലെന്ന് പറയുന്നതുപോലെയാണെന്ന് യുനസ്കോയുടെ നിലപാടെന്ന് പ്രമേയത്തെ അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ അധിനിവേശം അവസാനിപ്പിക്കുകയും ജറൂസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും ചെയ്യണമെന്ന ശക്തമായ സന്ദേശമാണിതെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബൂ റുദൈന പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News