ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു

Update: 2018-05-20 09:16 GMT
Editor : admin
ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു
Advertising

പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുക്കാനും റദ്ദാക്കാനും അധികാരം നല്‍കുന്ന ഭരണഘടനാഭേദഗതി പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ പ്രതിപക്ഷം എതിര്‍ത്തുതോല്‍പിച്ചിരുന്നു

ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വെ ഒലാങിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഭീകരവാദികളെന്ന് സംശയിക്കുന്നവരുടെ പൌരത്വം റദ്ദാക്കാനുള്ള നടപടികളാണ് താല്‍കാലികമായി നിര്‍ത്തിവെച്ചത്.
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ തുടരാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വെ ഒലാങിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല. പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുക്കാനും റദ്ദാക്കാനും അധികാരം നല്‍കുന്ന ഭരണഘടനാഭേദഗതി പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ പ്രതിപക്ഷം എതിര്‍ത്തുതോല്‍പിച്ചിരുന്നു.
ഭരണഘടന ഭേദഗതി ചെയ്യുന്നതിനെതിരെ പ്രതിപക്ഷത്തിന്റെവിയോജിപ്പുകള്‍ ഞാന്‍ മനസ്സിലാക്കുന്നു. ഈ നിലപാടില്‍ എനിക്ക് ദുഖമുണ്ട്, ഗുരുതരമായ സാഹചര്യങ്ങളില്‍ ഭീകരവാദത്തെ നേരിടാന്‍ നമുക്ക് കഴിയാതെ വരും. സഭാ സ്പീക്കര്‍മാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാപരമായ ഈ തര്‍ക്കം അവസാനിപ്പിക്കാനാണ് എന്റെ തീരുമാനം
അടിയന്തരാവസ്ഥ തുടരാനുള്ള വകുപ്പുകള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഒലാങിന്റെ ശ്രമങ്ങള്‍ രാഷ്ട്രീയപരമായ കഴിവുകേടാണെന്നുവരെയുള്ള വിമര്‍ശങ്ങള്‍ ഉയര്‍ന്നു. 130 പേര്‍ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണം കഴിഞ്ഞ് 3ദിവസത്തിന് ശേഷമാണ് ഫ്രാങ്സ്വെ ഒലാങ് ഭരണഘടനാഭേദഗതി വരുത്താനുള്ള നിര്‍ദ്ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വിഷയത്തില്‍ ഫ്രാന്സിലെ രഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തന്നെ കടുത്ത ഭിന്നത രൂപപ്പെട്ടിരുന്നു. ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. ഭരണഘടന പരിഷ്കരിക്കാനുള്ള ഒലാങിന്റെ നീക്കത്തിനെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശ സംഘടനകളുടെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News