''കുട്ടികളെ കൊന്നവരേ, ഇറങ്ങിപ്പോകൂ..!'' അന്താരാഷ്ട്ര വേദിയില്‍ ഇസ്രായേല്‍ പ്രതിനിധിക്ക് നേരെ കുവൈറ്റ് സ്പീക്കര്‍

Update: 2018-05-20 22:12 GMT
Editor : Muhsina
''കുട്ടികളെ കൊന്നവരേ, ഇറങ്ങിപ്പോകൂ..!'' അന്താരാഷ്ട്ര വേദിയില്‍ ഇസ്രായേല്‍ പ്രതിനിധിക്ക് നേരെ കുവൈറ്റ് സ്പീക്കര്‍

ഗാനിമിന്റെ വാക്കുകള്‍ നിറഞ്ഞ കയ്യടിയോടെ പാര്‍ലമെന്ററി യൂണിയന്‍ സ്വീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ഇസ്രായേല്‍ ഡെപ്യൂട്ടി സ്പീക്കര്‍ നാച്മാന്‍ അടക്കമുള്ള ഇസ്രായേല്‍ സംഘം ബാഗെടുത്ത്..

ലോക പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് ഇസ്രായേല്‍ പ്രതിനിധികളെ ഇറക്കിവിട്ട് കുവൈറ്റ് പാര്‍ലമെന്ററി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം. ലോക രാജ്യങ്ങളിലെ പാര്‍ലമെന്റ് പ്രതിനിധികള്‍ പങ്കെടുത്ത ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ (ഐപിയു) യോഗത്തിലാണ് സംഭവം. ഇസ്രായേല്‍ പ്രതിനിധികളോട് അല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാനായിരുന്നു മര്‍സൂഖ് അല്‍ ഗാനിം ആവശ്യപ്പെട്ടത്. ഇസ്രായേല്‍ തടവിലാക്കിയ ഫലസ്തീനികളെപ്പറ്റിയുള്ള ഐപിയു കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചര്‍ച്ചക്കിടെയായിരുന്നു മര്‍സൂഖ് അല്‍ ഗാനിമിന്റെ രൂക്ഷ വിമര്‍ശം.

Advertising
Advertising

''ആദ്യമായി, നിഷ്പക്ഷമായ റിപ്പോര്‍ട്ടിന് ഞാന്‍ കമ്മിറ്റിക്ക് നന്ദി പറയുന്നു. രണ്ടാമതായി, ഭീകരവാദത്തിന്റെ ഏറ്റവും ഭയാനക രൂപമുള്ള, ഭരണകൂട ഭീകരതയുടെ പ്രതിനിധിയോടാണ് എനിക്ക് പറയാനുള്ളത്. അല്‍പമെങ്കിലും നാണമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം. അതല്ലെങ്കില്‍, നിങ്ങളുടെ സാധനങ്ങളെല്ലാം എടുത്ത് ഈ ഹാളില്‍ നിന്നും പുറത്തു പോകണം.'' ഗാനിമിന്റെ വാക്കുകള്‍ നിറഞ്ഞ കയ്യടിയോടെയാണ് പാര്‍ലമെന്ററി യൂണിയന്‍ സ്വീകരിച്ചത്. ഇസ്രായേലിനെതിരെയുള്ള ശക്തമായ അന്താരാഷ്ട്ര പ്രതികരണമായിരുന്നു ഇത്.

''ലോക പാര്‍ലമെന്റുകളുടെ പൊതുവികാരം നിങ്ങള്‍ക്കിവിടെ കാണാം. ഒരല്‍പമെങ്കിലും അഭിമാനം ഉണ്ടെങ്കില്‍ ഇറങ്ങിപ്പോകൂ. കയ്യേറ്റക്കാരേ, കുട്ടികളുടെ ഘാതകരേ…'' ഇസ്രായേല്‍ ഡെപ്യൂട്ടി സ്പീക്കര്‍ നാച്മാന്‍ ഷായ്ക്കു നേരെ വിരല്‍ ചൂണ്ടിയായിരുന്നു ഗാനിമിന്റെ വാക്കുകള്‍. സംഭവത്തെ തുടര്‍ന്ന് നാച്മന്‍ ഷാ, ലിക്കുഡ് പാര്‍ട്ടി പ്രതിനിധി ഷാറന്‍ ഹാസ്‌കല്‍ എന്നിവരടക്കമുള്ള ഇസ്രായേല്‍ സംഘം ഉടന്‍ ബാഗെടുത്ത് പുറത്തു പോവുകയും ചെയ്തു.

Full View

Writer - Muhsina

contributor

Editor - Muhsina

contributor

Similar News