ആഗോളഭീകരതക്കെതിരെ ശബ്ദമുയര്‍ത്തി ട്രംപ് - മാക്രോണ്‍ കൂടിക്കാഴ്ച
ഉത്തര കൊറിയ, സിറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു
ആഗോളഭീകരതക്കെതിരെ ശബ്ദമുയര്‍ത്തി ഡോണള്‍ഡ‍് ട്രംപ് - മാക്രോണ്‍ കൂടിക്കാഴ്ച.ദ്വിദിന സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തി. കാലാവസ്ഥാ വ്യതിയാനം, സുരക്ഷ, ഉഭയകക്ഷി ബന്ധം തുടങ്ങിയ നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ആവേശകരമായ സ്വീകരണമാണ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും ഫ്രഞ്ച് പ്രസിഡന്റും സര്‍ക്കാരും ഒരുക്കിയത്.
വ്യാഴാഴ്ച രാവിലെ ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെത്തിയ ട്രംപിനെയും ഭാര്യയേയും ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിഗിട്ടേ മാക്രോണും ചേര്‍ന്ന് സ്വീകരിച്ചു. സുരക്ഷ, ഉഭയകക്ഷി ബന്ധം , ഭീകരതക്കെതിരായപോരാട്ടം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഇരുനേതാക്കളും കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വിഷയങ്ങളില്‍ ഭാവിയില്‍ കൂടുതല്‍ യോചിച്ച് മുന്നോട്ടുപോകാനും ധാരണയായി. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്‍മാറാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകുന്നതായി സൂചന നല്‍കുന്നതായിരുന്നു കൂടിക്കാഴ്ചക്കിടയിലെ ഡോണള്‍ഡ് ട്രംപിന്റെ സംസാരവും ശൈലിയും.
ഉത്തര കൊറിയ, സിറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. തീവ്രവാദ സംഘടനകള്‍ക്ക് സാന്പത്തിക സഹായം നല്‍കുന്നത് തടയണമെന്നും ഇത്തരം രാജ്യങ്ങള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഫ്രഞ്ച് വാര്‍ മ്യൂസിയുവും ടോംപ് ഓഫ് നെപ്പോളിയനും സന്ദര്‍ശിച്ച ഡോണള്‍ഡ് ട്രംപിനും പത്നിക്കുമായി ഈഫല്‍ ടവറിലെ റസ്റ്റോറന്റില്‍ ഒരുക്കിയ അത്താഴവിരുന്നിലും ഇരു നേതാക്കളും പങ്കെടുത്തു.
ഇന്ന് നടക്കുന്ന ബാസ്റ്റൈല്‍ ഡേ ആഘോഷം, ഒന്നാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ പ്രവേശത്തിന്റെ നൂറാം വാര്‍ഷികാഘോഷം തുടങ്ങിയ ചടങ്ങുകളില്‍ കൂടി പങ്കെടുത്ത ശേഷം ട്രംപ് ഇന്ന് ഫ്രാന്‍സില്‍ നിന്നും തിരിക്കും.