അല്‍ അഖ്സയില്‍ ഫലസ്തീന്‍കാര്‍ക്ക് ഇസ്രായേല്‍ അനുമതി നിഷേധിച്ചു

Update: 2018-05-23 21:22 GMT
Editor : Sithara
അല്‍ അഖ്സയില്‍ ഫലസ്തീന്‍കാര്‍ക്ക് ഇസ്രായേല്‍ അനുമതി നിഷേധിച്ചു

മുസ്‍ലിംകള്‍ പുണ്യഭൂമിയായി കരുതുന്ന അല്‍ അഖ്സ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ഇസ്രായേല്‍ ഫലസ്തീന്‍ പൌരന്‍മാര്‍ക്ക് അനുമതി നിഷേധിച്ചു.

മുസ്‍ലിംകള്‍ പുണ്യഭൂമിയായി കരുതുന്ന അല്‍ അഖ്സ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ഇസ്രായേല്‍ ഫലസ്തീന്‍ പൌരന്‍മാര്‍ക്ക് അനുമതി നിഷേധിച്ചു. 50 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്‍മാര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഫലസ്തീന്‍ പൌരന്‍മാര്‍ അല്‍അഖ്സ കോമ്പൌണ്ടിന് പുറത്ത് പ്രാര്‍ഥന നടത്തി.

വെള്ളിയാഴ്ച പ്രാര്‍ഥനക്ക് മണിക്കൂറുകള്‍ മുന്‍പായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്‍റെ പ്രഖ്യാപനം. അല്‍ അഖ്സ പള്ളിയില്‍ ഏര്‍പ്പെടുത്തിയ പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ക്കെതിരെ ഹമാസ് വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്‍റെ നടപടി. 50 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്‍മാരെ വെള്ളിയാഴ്ച പ്രാര്‍ഥനക്കായി പള്ളിയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. 50 മുകളില്‍ പ്രായമുള്ളവര്‍ക്കും സ്ത്രീകള്‍ക്കും മാത്രമായിരുന്നു പ്രവേശനനാനുമതി. അനുമതി നിഷേധിച്ചതോടെ ഫലസ്തീന്‍ പൌരന്‍മാര്‍ അല്‍ അഖ്സ കോമ്പൌണ്ടിന് പുറത്ത് പ്രാര്‍ഥന നടത്തി. പ്രാര്‍ഥനക്ക് ശേഷം വന്‍ പ്രതിഷേധം നടത്താനായിരുന്നു ഹമാസ് ആഹ്വാനം ചെയ്തത്. ഇതേതുടര്‍ന്ന് 3000 പൊലീസുകാരെയാണ് മേഖലയില്‍ വിന്യസിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി അല്‍ അഖ്സ പള്ളി കേന്ദ്രീകരിച്ച് ഇസ്രായേല്‍ സൈന്യവും ഫലസ്തീന്‍ പൌരന്‍മാരും ഏറ്റുമുട്ടല്‍ തുടരുകയാണ്.

വെള്ളിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പലസ്തീനി പൗരന്‍മാരും രണ്ടു ഇസ്രായേല്‍ പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പ്രദേശത്ത് നടക്കുന്ന ഏറ്റവും ഗൌരമേറിയ ആക്രമണായിരുന്നു ഇത്. സംഭവത്തിന് ശേഷം അടച്ച പള്ളി മെറ്റ‍ല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ച ശേഷം ഞായറാഴ്ചയാണ് തുറന്നത്. സംഭവത്തിന് ശേഷം നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Writer - Sithara

contributor

Editor - Sithara

contributor

Similar News