ഡയാനയുടെ ദാമ്പത്യത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചുമുള്ള ടേപ്പ് പുറത്തുവിടാന്‍ ഒരുങ്ങി സ്വകാര്യ ചാനല്‍

Update: 2018-05-23 09:49 GMT
Editor : Ubaid
ഡയാനയുടെ ദാമ്പത്യത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചുമുള്ള ടേപ്പ് പുറത്തുവിടാന്‍ ഒരുങ്ങി സ്വകാര്യ ചാനല്‍

ഡയാന രാജകുമാരിയും ചാൾസ് രാജകുമാരനും തമ്മിലെ വിവാഹമോചനത്തിനിടയാക്കിയ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ചാനലിന്റെ അവകാശ വാദം.

ഡയാന രാജകുമാരിയുടെ ദാമ്പത്യത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചുമുള്ള ടേപ്പ് പുറത്തുവിടാന്‍ ഒരുങ്ങി സ്വകാര്യ ടെലിവിഷന്‍. ബ്രിട്ടീഷ് ടെലിവിഷനായ ചാനല്‍ ഫോര്‍ ആണ് ഇന്ന് ഡയാനയുടെ ടേപ്പ് പുറത്തുവിടുക. ചാനലിന്റെ നീക്കത്തിനെതിരെ രാജകുടുംബാംഗങ്ങള്‍ രംഗത്തെത്തി. ഡയാന രാജകുമാരിയും ചാൾസ് രാജകുമാരനും തമ്മിലെ വിവാഹമോചനത്തിനിടയാക്കിയ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ചാനലിന്റെ അവകാശ വാദം. ചാള്‍സുമായുള്ള വിവാഹം തകര്‍ന്നതിലുള്ള സങ്കടവും സ്വകാര്യ നിമിഷങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ഉള്‍പ്പെടുന്ന ഡയാനയുടെ സംഭാഷണമാണ് പുറത്തു വിടുന്നത്.

Advertising
Advertising

1992 -93 കാലത്ത് പ്രഭാഷണ പരിശീലനകനായ പീറ്റര്‍ സെറ്റ്ലന്‍ റെക്കോര്‍ഡ് ചെയ്തതാണ് ഈ സംഭാഷണം. കാമില പാര്‍ക്കറുമായുള്ള ചാള്‍സിന്റെ ബന്ധമാണ് വിവാഹ മോചനത്തിന് കാരണമായതെന്നും തന്നില്‍ ചാള്‍സിന് താല്‍പര്യമില്ലെന്നും ഡയാന പറയുന്നുണ്ട്. 1996 ആഗസ്റ്റിലാണ് ചാള്‍സില്‍ നിന്ന് ഡയാന വിവാഹ മോചനം നേടിയത്. 1997 ആഗസ്റ്റ് 31 ന് പാരീസിലുണ്ടായ കാര്‍ അപകടത്തില്‍ ഡയാന മരിക്കുകയായിരുന്നു.

കാമുകനായ ഡോഡി അല്‍ ഫായിദുമായി സഞ്ചരിക്കവെ പപ്പരാസികള്‍ പുന്തുടര്‍ന്നതിനെ തുടര്‍ന്നായിരുന്നു അപകടം. ഡയാനയുടെ മരണത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ അവരെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറക്കിയിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News